താരശോഭ കുറഞ്ഞ് യുഎസ് ഓപ്പണ്‍; ഫെഡറര്‍ക്കും തീമിനും പിന്നാലെ നദാലും പിന്‍മാറി
യുഎസ് ഓപ്പണ്‍ മാത്രമല്ല, ഈ വർഷം ഇനി ടെന്നിസ് കോർട്ടിലേക്ക് ഇല്ലെന്നും പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരാൻ കുറച്ച് അധികം സമയം വേണ്ടിവരുമെന്നും നദാൽ
ന്യൂയോര്‍ക്ക്: ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്കും നിലവിലെ ചാമ്പ്യന്‍ ഡൊമിനിക്ക് തീമിനും പിന്നാലെ റാഫേല്‍ നദാലും യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പിന്‍മാറി. കാൽപ്പാദത്തിനേറ്റ പരിക്കിനെ തുടര്‍ന്നാണ് നദാലിന്റെ പിന്‍മാറ്റം. യുഎസ് ഓപ്പണ്‍ മാത്രമല്ല, ഈ വർഷം ഇനി ടെന്നിസ് കോർട്ടിലേക്ക് ഇല്ലെന്നും പരിക്കിൽ നിന്ന് മുക്തനായി തിരിച്ചുവരാൻ കുറച്ച് അധികം സമയം വേണ്ടിവരുമെന്നും നദാൽ വ്യക്തമാക്കി.
ഫെഡറര്‍ക്ക് കാല്‍മുട്ടില്‍ പരിക്ക്
കാൽമുട്ടിനേറ്റ പരിക്കിനെ തുടര്‍ന്നായിരുന്നു റോജര്‍ ഫെഡററുടെ പിന്‍മാറ്റം. കാല്‍മുട്ടിന് വീണ്ടും ശസ്‌ത്രക്രിയ വേണ്ടതിനാലാണ് സ്വിസ് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയത്. അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണിനും 40-കാരന്റെ കാര്യം ഉറപ്പില്ല. ഇതിനിടെ നടക്കുന്ന ടൂര്‍ണമെന്റുകളിലൊന്നും കളിക്കാനാവില്ലെന്ന് ഫെഡറര്‍ വ്യക്തമാക്കി.
തീമിന് കൈക്ക് പരിക്ക്
ജൂണിൽ മയോര്‍ക്ക ഓപ്പണിൽ മത്സരിക്കുന്നതിനിടെയാണ് ഡൊമിനിക് തീമിന് കൈക്ക് പരിക്കേറ്റത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ അലക്‌സാണ്ടര്‍ സ്വെരേവിനെ തോൽപ്പിച്ച് തീം കിരീടം നേടുകയായിരുന്നു. എന്നാൽ പിന്നീട് പരിക്കും മോശം ഫോമും കാരണം വലഞ്ഞ തീം ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യറൗണ്ടിൽ പുറത്തായി. ലോക റാങ്കിംഗില്‍ നിലവില്‍ ആറാം സ്ഥാനത്താണ് തീം.
ലോക അണ്ടര്‍ 20 അത്‍ലറ്റിക്‌സ്: പ്രതീക്ഷയോടെ പ്രിയാ മോഹൻ, 400 മീറ്റർ ഫൈനല്‍ ഇന്ന്
പ്രീമിയര്‍ ലീഗില്‍ സിറ്റിയും ലിവര്‍പൂളും, ലാ ലീഗയില്‍ ബാഴ്‌സ; ഇന്ന് സൂപ്പര്‍ ടീമുകള്‍ കളത്തില്‍
പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം; ലീഗിൽ ഒന്നാമത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona