മാറ്റ് കുറഞ്ഞ് യുഎസ് ഓപ്പണ്‍: നാളെ തുടക്കം; കലണ്ടര്‍സ്ലാം തികയ്‌ക്കാന്‍ ജോക്കോ
പുരുഷ വിഭാഗത്തിൽ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിൾസില്‍ ആഷ്‌ലി ബാര്‍ട്ടിയുമാണ് ടോപ് സീഡ്
ന്യൂയോര്‍ക്ക്: ടെന്നിസ് സീസണിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്‍റായ യുഎസ് ഓപ്പണിന് നാളെ ന്യൂയോര്‍ക്കിൽ തുടക്കം. പുരുഷ വിഭാഗത്തിൽ നൊവാക് ജോക്കോവിച്ചും വനിതാ സിംഗിൾസില്‍ ആഷ്‌ലി ബാര്‍ട്ടിയുമാണ് ടോപ് സീഡ്. ഓസ്‌ട്രേലിയന്‍ ഓപ്പണും ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും ജയിച്ച ജോക്കോവിച്ച് കലണ്ടര്‍സ്ലാം തികയ്‌ക്കാനാണ് ഇറങ്ങുന്നത്.
ജയിച്ചാൽ 21ആം ഗ്രാന്‍സ്ലാം കിരീടത്തിലൂടെ റെക്കോര്‍ഡ് നേടാനും ജോക്കോവിച്ചിന് കഴിയും. നിലവില്‍ 20 കിരീടങ്ങളുമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ജോക്കോവിച്ച്.
പ്രമുഖരില്ലാതെ അങ്കത്തട്ട്
1997ന് ശേഷം ആദ്യമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, സെറീന വില്ല്യംസ് എന്നിവര്‍ ഇല്ലാത്ത ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റ് എന്ന പ്രത്യേകതയും ഉണ്ട്. നിലവിലെ പുരുഷ ചാമ്പ്യന്‍ ഡൊമിനിക് തീമും മത്സരിക്കുന്നില്ല. ഗ്രാന്‍സ്ലാം കോര്‍ട്ടിലേക്ക് തിരിച്ചുവരുന്ന ജാപ്പനീസ് താരം നയോമി ഒസാക്കയാണ് വനിതാ വിഭാഗത്തിലെ ശ്രദ്ധാകേന്ദ്രം. അടുത്ത മാസം 12നാണ് പുരുഷ ഫൈനൽ.
അദേഹത്തെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തിപ്പെടുത്തണം; ടീം ഇന്ത്യക്ക് വെംഗ്‌സര്‍കറുടെ ഉപദേശം
മെഡല്‍ നേട്ടത്തിനുശേഷം ഏറ്റവും വലിയ ആഗ്രഹം തുറന്നുപറഞ്ഞ് ഭവിന പട്ടേല്‍
പാഠം പഠിക്കുന്നില്ല, കോലി വീണ്ടും നിരാശപ്പെടുത്തിയെന്ന് ഗവാസ്‌കര്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona