ബൈ ബൈ ചാമ്പ്യന്‍; യുഎസ് ഓപ്പണില്‍ നയോമി ഒസാക്ക മൂന്നാം റൗണ്ടിൽ പുറത്ത്
കനേഡിയൻ താരം 5-7, 7-6, 6-4 എന്ന സ്‌കോറിന് ഒസാക്കയെ പരാജയപ്പെടുത്തി
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണിൽ ലോക മൂന്നാം നമ്പർ താരം നയോമി ഒസാക്ക പുറത്ത്. മൂന്നാം റൗണ്ടിൽ കനേഡിയൻ താരം ലെയ്‍ല ആനീ ഫെർണാണ്ടസാണ് നിലവിലെ ചാമ്പ്യനെ അട്ടിമറിച്ചത്.
കനേഡിയൻ താരം 5-7, 7-6, 6-4 എന്ന സ്‌കോറിന് ഒസാക്കയെ പരാജയപ്പെടുത്തി. ഗാർബിൻ മുഗുരുസ, ഏഞ്ചലിക് കെർബർ, സിമോണ ഹാലെപ്, എലിന സ്വിറ്റോലിന തുടങ്ങിയവർ മൂന്നാം റൗണ്ടിൽ ജയം നേടി. അതേസമയം മൂന്നാം സിഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും പുറത്തായി. സ്‌പാനിഷ് താരം അൽകാരസ് ഗാർഫിയയോടാണ് തോറ്റത്. സ്‌കോര്‍ 6-3, 4-6, 7-6, 0-6, 7-6.
'ഒളിംപിക്‌സ് യോഗ്യതാറൗണ്ടിൽ തോറ്റ് കൊടുക്കാൻ ആവശ്യപ്പെട്ടു'; പരിശീലകനെതിരെ മണിക ബത്രയുടെ ആരോപണം
പാരാലിംപിക്‌സില്‍ സ്വര്‍ണവും വെള്ളിയും; ഇരട്ട മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യന്‍ താരങ്ങള്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona