'കൗണ്ട്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു'; വിരമിക്കല്‍ സൂചന നല്‍കി ടെന്നിസ് ഇതിഹാസം സെറീന വില്യംസ്

വിംബിള്‍ഡണിന് ശേഷം കഴിഞ്ഞ ദിവസം സെറീന ടൊറന്റോ ഓപ്പണില്‍ കളിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ സ്പാനിഷ് താരം നൂരിയ പരിസാസ് ഡയസിനെ തോല്‍പ്പിക്കുകയും ചെയ്തു.

US Legend Serena Williams set to retire from Tennis

ന്യൂയോര്‍ക്ക്: ടെന്നിസ് കരിയറിന് വിരാമമിടുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ താരം സെറീന വില്യംസ് (Serena Williams). തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സെറീന സൂചന നല്‍കിയത്. ഇക്കഴിഞ്ഞ വിംബിള്‍ഡണില്‍ (Wimbledon) സെറീന കളിച്ചിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

40കാരിയായ സെറീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടതിങ്ങനെ... ''ഞാന്‍ ടെന്നിസ് കരിയര്‍ വേണ്ടുവോളം ആസ്വദിച്ചു. എന്നാലിപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള ഒന്നില്‍ നിന്ന് വിട്ടുനില്‍ക്കുയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു അമ്മയാണ്. മകളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാം.'' സെറീന പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസറ്റ് കാണാം...

വിംബിള്‍ഡണിന് ശേഷം കഴിഞ്ഞ ദിവസം സെറീന ടൊറന്റോ ഓപ്പണില്‍ കളിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ സ്പാനിഷ് താരം നൂരിയ പരിസാസ് ഡയസിനെ തോല്‍പ്പിക്കുകയും ചെയ്തു. 2017ലാണ് സെറീന അവസാന ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയത്. നിലവില്‍ 23 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios