അഭിമാന നിമിഷം; ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെങ്കലം

ഇന്ത്യ 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. പ്രിയാ മോഹന്‍, സമ്മി, കപില്‍, ഭരത് എസ് എന്നിവരായിരുന്നു ടീമിലെ അത്‌ലറ്റുകള്‍.

U20 World Athletics Championships 2021 Indian won bronze in 4x400m mixed relay

നെയ്റോബി: ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീമിന് വെങ്കലം. ഇന്ത്യ 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്. ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം തവണയാണ് ഇന്ത്യ മെഡൽ നേടുന്നത്. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി. 

രാവിലെ നടന്ന ഹീറ്റ്സില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തിയ ടീമിൽ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു. എന്നാൽ ഫൈനലില്‍ റസാഖിന് പകരം ഭരത് ആണ് മത്സരിച്ചത്. 400 മീറ്ററിൽ പ്രിയ മോഹന്‍, ജാവലിന്‍ ത്രോയിൽ അജയ് റാണ, ജയ് കുമാര്‍, ഷോട്ട്പുട്ടിൽ അമന്‍ദീപ് സിംഗ് എന്നിവരും ഫൈനലില്‍ എത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios