ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സ്: റെക്കോര്‍‍ഡോടെ മിക്‌സഡ് റിലേ ടീം ഫൈനലില്‍

മലയാളി താരം അബ്‌ദുൾ റസാഖ് ടീമിലുണ്ട്. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. 

U20 World Athletics Championships 2021 Indian 4x400m mixed relay team enter final

നെയ്റോബി: ലോക അണ്ടര്‍ 20 അത്‍‍ലറ്റിക്‌സിൽ ഇന്ത്യക്ക് ഗംഭീര തുടക്കം. മിക്‌സഡ് റിലേ ഹീറ്റ്സില്‍ ചാമ്പ്യന്‍ഷിപ്പ് റെക്കോര്‍‍ഡ് തിരുത്തി ഇന്ത്യ ഒന്നാമതെത്തി. 3:23.39s ആണ് ഇന്ത്യന്‍ താരങ്ങള്‍ കുറിച്ച സമയം. മലയാളി താരം അബ്‌ദുൾ റസാഖ് ടീമിലുണ്ട്. പ്രിയാ മോഹന്‍, സമ്മി, കപില്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഫൈനല്‍ ഇന്ന് രാത്രി 7.45ന് നടക്കും. 

ലോക ജൂനിയർ അത്‌ലറ്റിക് ചമ്പ്യൻഷിപ്പിൽ റിലേ ടീം സ്വർണം നേടുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി താരം അബ്‌ദുള്‍ റസാഖിന്‍റെ പരിശീലകൻ കെ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡിനെ അതിജീവിച്ചാണ് റസാഖ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. പരിമിതമായ സൗകര്യങ്ങളിലായിരുന്നു പരിശീലനമെന്നും റസാഖ് കൂട്ടിച്ചേര്‍ത്തു. 

ഷോട്ട്പുട്ടിൽ ഇന്ത്യൻ താരം അമൻദീപ് സിംഗ് ഫൈനലിലെത്തിയതും ശ്രദ്ധേയമാണ്. കെനിയയിലെ നെയ്റോബിയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 

ഐസിസി ടെസ്റ്റ് റാങ്കിംഗ്: വമ്പന്‍ കുതിപ്പുമായി സിറാജും രാഹുലും

മെഡല്‍ പ്രതീക്ഷകളുമായി ടോക്യോ പാരാലിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യസംഘം യാത്രതിരിച്ചു

കുശലം പറഞ്ഞും ഉപദേശിച്ചും മോദി; ഒളിംപിക്‌സ് താരങ്ങളുമായി പ്രധാനമന്ത്രിയുടെ അവിസ്മരണീയ കൂടിക്കാഴ്ച

Latest Videos
Follow Us:
Download App:
  • android
  • ios