അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് മീറ്റ്: ഇന്ത്യക്ക് രണ്ടാം മെഡല്‍, നടത്തത്തില്‍ വെള്ളി
10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:19.74 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.
നെയ്‌റോബി: നെയ്‌റോബിയില്‍ പുരോഗമിക്കുന്ന ഇരുപത് വയസിൽ താഴെയുള്ളവരുടെ ലോക അത്‍ലറ്റിക്‌സ് മീറ്റില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. 10 കി.മീ നടത്തത്തില്‍ ഇന്ത്യയുടെ അമിത് ഖാത്രി വെള്ളി നേടി. 42:17.94 സമയമെടുത്താണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.
നേരത്തെ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ സംഘം 3:20.60 സമയത്തില്‍ ഫിനിഷ് ചെയ്‌തു. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്. ഹീറ്റ്‌സില്‍ മത്സരിച്ച ടീമില്‍ മലയാളി താരം അബ്ദുൾ റസാഖും ഉണ്ടായിരുന്നു. നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി.
പ്രതീക്ഷയോടെ പ്രിയാ മോഹന്‍
അതേസമയം വനിതകളുടെ 400 മീറ്റർ ഫൈനലിൽ പ്രിയാ മോഹൻ ഇന്നിറങ്ങും. ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ രണ്ടാം ഹീറ്റ്സിൽ ഇന്ത്യ മത്സരിക്കും.
ലോക അണ്ടര്‍ 20 അത്‍ലറ്റിക്‌സ്: പ്രതീക്ഷയോടെ പ്രിയാ മോഹൻ, 400 മീറ്റർ ഫൈനല്‍ ഇന്ന്
ഐപിഎല്‍: ഓസീസ് താരത്തെ സ്വന്തമാക്കി പഞ്ചാബ് കിംഗ്‌സിന്‍റെ സര്‍പ്രൈസ്
നീരജ് ചോപ്രയ്‌ക്ക് പ്രതിരോധ സേനയുടെ ആദരം; ആര്‍മി സ്റ്റേഡിയത്തിന് പേര് നൽകും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona