'സ്വവര്‍ഗാനുരാഗിയായതില്‍ അഭിമാനിക്കുന്നു'; വിക്റ്ററി സ്റ്റാന്‍ഡില്‍ പൊട്ടികരഞ്ഞ് ബ്രിട്ടീഷ് താരം ഡാലെയ്
സ്വവര്‍ഗാനുരാഗിയായതിലും ഒളിംപിക് മെഡല്‍ നേട്ടത്തിലും ഒരു പോലെ അഭിമാനിക്കുന്നുവെന്നും ഡെയിലി പറയുന്നു. പുരുഷന്മാരുടെ സിക്രാണൈസ്ഡ് പത്ത് മീറ്റര്‍ ഡൈവിംഗിലായിരുന്നു ഡെയിലിയുടെ സ്വര്‍ണനേട്ടം.
ടോക്യോ: സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ലൈംഗീക ന്യൂനപക്ഷങ്ങളെ പ്രചോദിപ്പിക്കുന്നതാകട്ടെ തന്റെ സ്വര്‍ണനേട്ടമെന്ന് ബ്രിട്ടീഷ് ഡൈവര്‍ ടോം ഡാലെയ്. സ്വവര്‍ഗാനുരാഗിയായതിലും ഒളിംപിക് മെഡല്‍ നേട്ടത്തിലും ഒരു പോലെ അഭിമാനിക്കുന്നുവെന്നും ഡെയിലി പറയുന്നു. പുരുഷന്മാരുടെ സിക്രാണൈസ്ഡ് പത്ത് മീറ്റര്‍ ഡൈവിംഗിലായിരുന്നു ഡെയിലിയുടെ സ്വര്‍ണനേട്ടം.
അഞ്ചാം വയസ് മുതല്‍ കൂടെക്കൂട്ടിയ ഒളിംപിക് സ്വര്‍ണമെന്ന സ്വപ്നം ഒടുവില്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ ടോം ഡെയിലിക്ക് പിടിച്ചു നില്‍ക്കാനായില്ല. വിക്ടറി സ്റ്റാന്‍ഡില്‍ ഒരു കൊച്ചുകുട്ടിയെപോലെ തേങ്ങുകയായിരുന്നു ഡെയിലി.
താനൊരു സ്വവര്‍ഗ അനുരാഗിയാണെന്ന് തുറന്ന് പറഞ്ഞതിന്റെ പേരില്‍ ഇത്രനാളും അനുഭവിച്ച പരിഹാസങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഡെയിലിയുടെ സ്വര്‍ണനേട്ടം.
2013ലാണ് താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ഡെയിലി തുറന്ന് പറഞ്ഞത്. അന്ന് മുതല്‍ എല്‍ജിബിടി വിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ ഭാഗമാണ് താരം.
ലൈംഗീക ന്യൂനപക്ഷങ്ങള്‍ക്ക് പ്രചോദനമാവാനാണ് താന്‍ ടോക്കിയിലേക്ക് പോകുന്നതെന്ന് ഒളിംപികിസിന് മുന്‌പെ ഡെയിലി വ്യക്തമാക്കിയിരുന്നു.