പാരാലിംപിക്സ്: ചരിത്രനേട്ടവുമായി ഹര്‍വീന്ദര്‍ സിംഗ്, ആര്‍ച്ചറിയില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍

പാരാലിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണ് ഇത്തവണ ടോക്കിയോയിലേത്. 1968 മുതല്‍ പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യ ഇതുവരെ നേടിയത് 12 മെഡലായിരുന്നു.

 

Tokyo Paralympics: Harvinder Singh wins bronze in recurve archery

ടോക്കിയോ: ടോക്കിയോ പാരാലിംപിക്സില്‍ ചരിത്രനേട്ടവുമായി അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിംഗ്. പാരാ ആര്‍ച്ചറിയില്‍ പുരുഷവിഭാഗം വ്യക്തിഗത റീ കര്‍വ് വിഭാഗത്തില്‍ വെങ്കലം നേടിയ ഹര്‍വീന്ദര്‍ ഇന്ത്യക്ക് പാരാലിംപിക്സിലെ പതിമൂന്നാം മെഡല്‍ സമ്മാനിച്ചു.

പാരാ ആര്‍ച്ചറിയിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ മിന്‍ സു കിമ്മിനോട് തുല്യത പാലിച്ചതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 6-5ന് ജയിച്ചാണ് ഹര്‍വീന്ദര്‍ സിംഗ് വെങ്കലം നേടിയത്.

സെമിയില്‍ അമേരിക്കന്‍ താരം കെവിന്‍ മേത്തറോട് ഹര്‍വീന്ദര്‍ 6-4ന് തോറ്റിരുന്നു. തുടര്‍ന്നാണ് വെങ്കല മെഡല്‍ പോരാട്ടത്തിന് ഹര്‍വീന്ദര്‍ ഇറങ്ങിയത്. പാരാലിംപിക്സില്‍ ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ ഹൈ ജംപില്‍  പ്രവീണ്‍ കുമാറും വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3P SH1 വിഭാഗത്തില്‍ അവനി ലേഖരയും ഇന്ത്യക്കായി മെഡല്‍ നേടിയിരുന്നു.

പാരാലിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണ് ഇത്തവണ ടോക്കിയോയിലേത്. 1968 മുതല്‍ പാരാലിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യ ഇതുവരെ നേടിയത് 12 മെഡലായിരുന്നു. എന്നാല്‍ ഇത്തവണ ടോക്കിയോയില്‍ മാത്രം 13 മെഡല്‍ നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios