ടോക്കിയോ പാരാലിംപിക്‌സ്: ഭവിന പട്ടേലിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം
ലോക രണ്ടാം നമ്പര്‍ താരത്തെപ്പോലും അട്ടിമറിച്ചായിരുന്നു ഭവിനയുടെ മുന്നേറ്റം. ഫൈനലിലും ഭവിന മികിച്ച തുടക്കമിട്ടെങ്കിലും ആറു തവണ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയിട്ടുള്ള ചൈനീസ് താരത്തിന്റെ അനുവഭസമ്പത്തിന് മുന്നില്‍ ഒടുവില്‍ അടിതെറ്റി.
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് വെളളി. ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേലാണ് ഇന്ത്യക്കായി വെള്ളി നേടിയത്. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോടാണ് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6.
പാരാലിംപിക്‌സ് ടേബിള്‍ ടെന്നീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതയെന്ന നേട്ടവും ഭവിന സ്വന്തമാക്കി. ആദ്യ പാരാലിംപിക്‌സിനെത്തിയ 34കാരിയായ ഭവിന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു ജയങ്ങളുമായാണ് ഫൈനലിലെത്തിയത്.
ലോക രണ്ടാം നമ്പര്‍ താരത്തെപ്പോലും അട്ടിമറിച്ചായിരുന്നു ഭവിനയുടെ മുന്നേറ്റം. ഫൈനലിലും ഭവിന മികിച്ച തുടക്കമിട്ടെങ്കിലും ആറു തവണ പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയിട്ടുള്ള ചൈനീസ് താരത്തിന്റെ അനുവഭസമ്പത്തിന് മുന്നില്‍ ഒടുവില്‍ അടിതെറ്റി. ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂ തന്നെ ഫൈനലിലും ഭവിനയെ തോല്‍പ്പിച്ചുവെന്നതും യാദൃശ്ചികതയായി.
ആദ്യ പാരാലിംപിക്‌സിനെത്തിയ ഭവിന ലോക ഒന്നാം നമ്പര്‍ താരത്തോട് മാത്രമാണ് തോല്‍വി അറിഞ്ഞത്. ഫൈനലിലേക്കുള്ള യാത്രയില്‍ സെമിയില്‍ ലോക മൂന്നാം നമ്പര്‍ താരം സാംഗ് മിയാവോയെയും ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ ബോറിസ്ലാവാ റാങ്കോവിച്ചിനെയും ഭവിന അട്ടിമറിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight.