ടോക്കിയോ പാരലിംപിക്സിൽ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ, മാരിയപ്പന്‍ തങ്കവേലുവിന് വെള്ളി
സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയത്. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ടോക്കിയോ: ടോക്കിയോ പാരാലിംപിക്സില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. ഇന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.പാരാലിംപിക്സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ മെഡല്‍വേട്ടയാണിത്.
ഹൈജംപില്‍ ഇന്ത്യന്‍ പ്രതീക്ഷയും റിയോയിലെ സ്വര്‍ണമെഡല്‍ ജേതാവുമായിരുന്ന മാരിയപ്പന്‍ തങ്കവേലു വെള്ളി നേടിയപ്പോള്‍ ശരദ് കുമാര്‍ വെങ്കലം നേടി. നേരത്തെ ഷൂട്ടിംഗിൽ സിംഗ്‍രാജ് അധാനയും ഇന്ത്യക്കായി വെങ്കലം സ്വന്തമാക്കിയിരുന്നു.
സീസണിലെ തന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് മാരിയപ്പന്‍ തങ്കവേലു 1.86 മീറ്റര്‍ ചാടി ഹൈ ജംപ് വെള്ളി സ്വന്തമാക്കിയത്. മെഡല്‍ ജേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഹൈജംപ് ടി42 വിഭാഗത്തില്‍ റിയോയില്‍ മാരിയപ്പന് പിന്നില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ സാം ഗ്ര്യൂ ആണ് 1.88 മീറ്റര്‍ ഉയരം താണ്ടി സ്വര്‍ണം നേടിയത്. വെങ്കലം നേടിയ ഇന്ത്യയുടെ ശരദ് കുമാര്‍ 1.83 മീറ്റര്‍ ഉയരം പിന്നിട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.