പാരാലിംപിക്‌സ്: ഇന്ത്യക്ക് രണ്ടാം മെഡല്‍; ഹൈജംപില്‍ നിഷാദ് കുമാറിന് വെള്ളി

നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു

Tokyo Paralympics 2021 Indias Nishad Kumar wins silver medal in high jump

ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഹൈജംപില്‍ 2.06 മീറ്റര്‍ ഉയരം ചാടി നിഷാദ് കുമാര്‍ വെള്ളി നേടി. ഏഷ്യന്‍ റെക്കോര്‍ഡ് മറികടക്കാന്‍ താരത്തിനായി. റിയോയില്‍ ചാമ്പ്യനായിട്ടുള്ള അമേരിക്കന്‍ താരത്തിനാണ് സ്വര്‍ണം. 

നേരത്തെ ടേബിള്‍ ടെന്നിസില്‍ ഭവിന ബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ക്ലാസ് 4 വിഭാഗം ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം യിങ് ഷൂവിനോട് ഭവിന പരാജയപ്പെട്ടു. സ്‌കോര്‍ 11-7,11-5, 11-6. പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന ബെന്‍ പട്ടേല്‍.

ടോക്കിയോ പാരാലിംപിക്‌സ്: ഭവിന പട്ടേലിലൂടെ ഇന്ത്യക്ക് വെള്ളിത്തിളക്കം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios