പാരാലിംപിക്‌സില്‍ ഇന്ത്യക്ക് പതിനെട്ടാം മെഡല്‍; സുഹാസിന് വെള്ളി
ബാഡ്‌മിന്‍റണില്‍ സുഹാസ് വെള്ളി നേടി. ഫൈനലില്‍ ഫ്രഞ്ച് താരത്തോട് പൊരുത്തിത്തോറ്റു.
ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിൽ ഇന്ത്യക്ക് പതിനെട്ടാം മെഡൽ. ബാഡ്‌മിന്‍റൺ SL4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടി. ഫൈനലിൽ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സുഹാസ് പൊരുതിത്തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോൽവി. സ്‌കോർ 21-15, 17-21, 15-21.
വെങ്കലമെഡൽ മത്സരത്തിൽ ഇന്ത്യയുടെ തരുൺ ധില്ലൻ ഇന്ന് തോറ്റു. ഇന്തോനേഷ്യൻ താരം ഫ്രെഡിയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽവി. സ്‌കോർ 21-17, 21-11. നിലവിൽ നാല് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ ഇന്ത്യക്ക് 18 മെഡലുകളായി.
ടോക്കിയോ പാരാലിംപിക്‌സിന് ഇന്ന് തിരശീല വീഴും. സമാപന ചടങ്ങിൽ സ്വർണ മെഡൽ ജേതാവ് അവനി ലെഖാര ഇന്ത്യൻ പതാകയേന്തും. അവനിയടക്കം പതിനൊന്നംഗ സംഘമാണ് സമാപന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അവനി പത്ത് മീറ്റർ എയർ റൈഫിളിൽ സ്വർണവും 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെങ്കലും നേടിയിരുന്നു. പാരാലിംപിക്‌സ് ചരിത്രത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് അവനി.
രോഹിത്തിന്‍റെ സെഞ്ചുറി, റോബിന്‍സന്‍റെ ഇരട്ടപ്രഹരം, ഓവലില്‍ പോരാട്ടം ഇഞ്ചോടിഞ്ച്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona