പാരാലിംപിക്‌സ്: മാരിയപ്പൻ തങ്കവേലു ക്വാറന്‍റീനില്‍; തേക്‌ചന്ദ് ഇന്ത്യൻ പതാകയേന്തും

വിമാനയാത്രയ്‌ക്കിടെ കൊവിഡ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനാൽ മാരിയപ്പനെ ക്വാറന്റീനിലേക്ക് മാറ്റി

Tokyo Paralympics 2020 Javelin thrower Tek Chand named new flag bearer of India

ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സിന്‍റെ ഉദ്ഘാടന ചടങ്ങില്‍ മാരിയപ്പൻ തങ്കവേലു ഇന്ത്യൻ പതാകയേന്തില്ല. വിമാനയാത്രയ്‌ക്കിടെ കൊവിഡ് ബാധിതനുമായി അടുത്ത് ഇടപഴകിയതിനാൽ മാരിയപ്പനെ ക്വാറന്റീനിലേക്ക് മാറ്റി. ഇന്ത്യന്‍ സംഘത്തിലെ മറ്റ് അഞ്ച് പേര്‍ കൂടി ക്വാറന്‍റീനിലാണ്. മാരിയപ്പന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. മാരിയപ്പന് പകരം ജാവലിന്‍ താരം തേക്‌ചന്ദ് ഇന്ത്യൻ പതാകയേന്തും.

റിയോ പാരാലിംപിക്‌സിലെ സ്വർണമെഡൽ ജേതാവായ മാരിയപ്പൻ ഹൈജംപിൽ പങ്കെടുക്കുമെന്ന് ഇന്ത്യൻ ടീം അറിയിച്ചു.

ടോക്കിയോയില്‍ ഇന്നാരംഭിക്കുന്ന പാരാലിംപിക്‌സില്‍ മലയാളി ഷൂട്ടർ സിദ്ധാർഥ് ബാബു ഉൾപ്പടെ 54 താരങ്ങളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. പാരാലിംപിക് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ സംഘമാണിത്. ഉദ്ഘാടന ചടങ്ങിൽ അഞ്ച് താരങ്ങളും ആറ് ഒഫീഷ്യൽസും ഇന്ത്യയെ പ്രതിനിധീകരിക്കും. 

സെപ്റ്റംബർ അഞ്ച് വരെ നീണ്ടുനിൽക്കുന്ന പാരാലിംപിക്‌സിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 4,400 അത്‍ലറ്റുകൾ മാറ്റുരയ്‌ക്കും. ബാഡ്‌മിന്റണും തെയ്ക്വോൺഡോയും അരങ്ങേറ്റം കുറിക്കുന്ന ടോക്കിയോ പാരാലിംപിക്‌സിൽ ഇത്തവണ 22 മത്സര ഇനങ്ങളുണ്ട്. രാഷ്‌ട്രീയ കാരണങ്ങളാൽ രണ്ടംഗ ടീം പിൻമാറിയെങ്കിലും ഉദ്ഘാടന ചടങ്ങിൽ അഫ്ഗാൻ പതാക ഉൾപ്പെടുത്തും. അഭയാർഥികളെ പ്രതിനിധീകരിച്ച് ആറ് താരങ്ങൾ പങ്കെടുക്കും. 

ഇതുവരെ 11 പാരാലിംപിക്‌സിൽ നിന്ന് 12 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. ഇത്തവണ അഞ്ച് സ്വർണമടക്കം 15 മെഡൽ നേടുമെന്നാണ് ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ. 2004 മുതൽ ചൈനയാണ് മെഡൽ വേട്ടയിൽ മുന്നിൽ. 

'പാരാ അത്‌ലറ്റുകള്‍ യഥാര്‍ഥ ഹീറോകള്‍'; ഇന്ത്യന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഏവരോടും അഭ്യര്‍ഥിച്ച് സച്ചിന്‍

നിങ്ങള്‍ അഭിമാനമാകുമെന്നുറപ്പ്; ഇന്ത്യന്‍ പാരാ അത്‌‌ലറ്റുകള്‍ക്ക് കോലിയുടെ ആശംസയും പിന്തുണയും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios