പാരാലിംപിക്‌സ് താരങ്ങള്‍ ഇന്ത്യയുടെ കീർത്തി ഉയർത്തി; പ്രശംസിച്ച് പ്രധാനമന്ത്രി- വീഡിയോ
രാജ്യത്തിന് അഭിമാനമായി 19 മെഡലുകളുമായിട്ടാണ് പാരാലിംപിക്‌സ് സംഘം ദില്ലിയിൽ തിരികെ എത്തിയത്
ദില്ലി: ടോക്കിയോയിൽ അഭിമാന നേട്ടം കൊയ്‌ത ഇന്ത്യൻ പാരാലിംപിക്‌സ് താരങ്ങളെ മെഡൽപേ ചർച്ചയിൽ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിൽ ഇന്ത്യയുടെ കീർത്തി താരങ്ങൾ ഉയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്‌ച താരങ്ങളുമായി മോദി നടത്തിയ കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങളാണ് ഇന്ന് പുറത്തിറക്കിയത്.
രാജ്യത്തിന് അഭിമാനമായി 19 മെഡലുകളുമായിട്ടാണ് പാരാലിംപിക്‌സ് സംഘം ദില്ലിയിൽ തിരികെ എത്തിയത്. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടത്തിലേക്കുള്ള യാത്രയുടെ കഥകൾ നരേന്ദ്ര മോദി കേട്ടിരുന്നു. ഷൂട്ടിംഗ് സംഘത്തിലെ അംഗവും മലയാളിയുമായ സിദ്ധാർത്ഥ് ബാബുവുമായും പ്രധാനമന്ത്രി സംസാരിച്ചു.
ശാരീരിക വെല്ലുവിളികൾ മറികടന്ന് നേടിയ നേട്ടങ്ങൾ രാജ്യത്തിന്റെ അഭിമാനം ഉയർത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മെഡൽ നേടിയ താരങ്ങളുടെ കയ്യിൽ നിന്നും ഓട്ടോഗ്രാഫുകൾ പ്രധാനമന്ത്രി സ്വീകരിച്ചു. മെഡൽനേട്ട സമയത്ത് ധരിച്ച ജേഴ്‌സികൾ കായികതാരങ്ങൾ നരേന്ദ്ര മോദിക്ക് ഉപഹാരമായി നൽകി.
ടോക്കിയോ പാരാലിംപിക്‌സ്: മനീഷ് നര്‍വാളിനും സിംഗ്‍രാജ് അധാനയ്‌ക്കും ഹരിയാനയുടെ കോടിക്കിലുക്കം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona