ടോക്കിയോ ഒളിംപിക്സ്: മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ്
വെള്ളി മെഡൽ ജേതാക്കൾക്ക് രണ്ട് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപയുമാണ് യുപി സർക്കാർ പാരിതോഷികമായി നൽകുക.
ലക്നോ: ടോക്കിയോ ഒളിംപിക്സിൽ മെഡൽ നേടുന്ന സംസ്ഥാനത്തു നിന്നുള്ള താരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വ്യക്തിഗത ഇനങ്ങളിൽ സ്വർണം നേടുന്ന കളിക്കാർക്ക് ആറു കോടി രൂപ പാരിതോഷികമായി നൽകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.
ടീം ഇനങ്ങളിൽ സ്വർണം നേടിയാൽ സംസ്ഥാനത്തുനിന്നുള്ള ടീം അംഗത്തിന് മൂന്ന് കോടി രൂപ പാരിതോഷികമായി നൽകും.ഇതിന് പുറമെ ടീം ഇംനത്തിലും വ്യക്തിഗത ഇനത്തിലും ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്ന സംസ്ഥാനത്തുനിന്നുള്ള കായിക താരങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായമായി നൽകും. വെള്ളി മെഡൽ ജേതാക്കൾക്ക് രണ്ട് കോടി രൂപയും വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടി രൂപയുമാണ് യുപി സർക്കാർ പാരിതോഷികമായി നൽകുക.
ഷൂട്ടിംഗ് താരങ്ങളായ സൗരഭ് ചൗധരി, മിറാജ് ഖാൻ, ജാവലിൻ ത്രോ താരം ശിവ്പാൽ സിംഗ്, അനു റാണി എന്നിവരടക്കം 10 പേരാണ് യുപിയിൽ ഇന്ന് ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരിക്കുന്നത്.ഇതിൽ 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരി ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്. മിക്സ്ഡ് ടീം 10 മീറ്റർ എയർ പിസ്റ്റളിൽ മനു ബേക്കർക്കൊപ്പവും ചൗധരി മത്സരിക്കുന്നുണ്ട്.
126 കായികതാരങ്ങളടങ്ങുന്ന ഇന്ത്യൻ സംഘമാണ് ഇത്തവണ ടോക്കിയോ ഒളിംപിക്സിൽ പങ്കെടുക്കുന്നത്. കൊവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് ഈ വർഷ്തതേക്ക് മാറ്റുകയായിരുന്നു. ഈ മാസം 23 മുതൽ ഓഗസ്റ്റ് എട്ടുവരെയാണ് ഒളിംപിക്സ്. കൊവിഡ് ഭീതിയെത്തുടർന്ന് കാണികൾക്ക് പ്രവേശനമില്ലാതെയാണ് ഇത്തവണ മത്സരങ്ങൾ നടക്കുക.
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona