ഒളിംപിക്സ് തയാറെടുപ്പുകൾ വിലയിരുത്താൻ കായികതാരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി

കായികതാരങ്ങൾക്ക് വാക്സീൻ നൽകിയതിന്റെ കണക്കുകൾ ഉദ്യോ​ഗസ്ഥർ വിശദീകരിച്ചപ്പോൾ ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സപ്പോർട്ട് സ്റ്റാഫിന്റെയും വാക്സിനേഷൻ എത്രയും വേ​ഗം പൂർത്തിയാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.

Tokyo Olympics: PM Narendra Modi reviews India's preperations, virtually connect with athletes

ദില്ലി: ടോക്യോ ഒളിംപിക്സിന് 50 ദിവസം മാത്രം ബാക്കിയിരിക്കെ ഇന്ത്യൻ കായിക താരങ്ങളുടെ തയാറാടെുപ്പുകൾ വിലയിരുത്തിയും അവരോട് സംവദിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഒളിംപിക്സിനായുള്ള ഇന്ത്യൻ കായിക താരങ്ങളുടെ ഒരുക്കങ്ങളും തയാറെടുപ്പുകളും യോ​ഗത്തിൽ ഉദ്യോ​ഗസ്ഥർ വിശദീകരിച്ചു.

മഹാമാരിക്കാലത്ത് കായികതാരങ്ങളുടെ ഒളിംപിക്സ് തയാറെടുപ്പുകൾ മുടങ്ങാതിരിക്കാൻ സ്വീകരിച്ച നടപടികളെയും ഒളിംപിക് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തതിനെയും കായികതാരങ്ങൾക്ക് കൊവിഡ് പ്രതിരോധ വാക്സീൻ നയൽകിയ നടപടിയെയും പ്രധാനനമന്ത്രി അഭിനന്ദിച്ചു.

കായികതാരങ്ങൾക്ക് വാക്സീൻ നൽകിയതിന്റെ കണക്കുകൾ ഉദ്യോ​ഗസ്ഥർ വിശദീകരിച്ചപ്പോൾ ടോക്യോ ഒളിംപിക്സിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സപ്പോർട്ട് സ്റ്റാഫിന്റെയും വാക്സിനേഷൻ എത്രയും വേ​ഗം പൂർത്തിയാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി.

അടുത്ത മാസം ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങളുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കുമെന്നും എല്ലാ ഭാരതീയരുടെയും ആശംസകൾ കായികതാരങ്ങളെ അയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 135 കോടി ജനങ്ങളുടെയും പ്രാർത്ഥനയും ആശംസകളും ഇന്ത്യൻ താരങ്ങൾക്കുണ്ടാകുമെന്നും പ്രധാനമന്ത്രി യോ​ഗത്തിൽ പറഞ്ഞു.

ഒളിംപിക്സിനായി ഇതുവരെ 100 കായിക താരങ്ങൾ യോ​ഗ്യത ഉറപ്പാക്കിക്കഴിഞ്ഞുവെന്നും ഇരുപത്തിയഞ്ചോളം കായിക താരങ്ങൾ കൂടി യോ​ഗ്യത നേടുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പാരാലിംപിക്സിനായി 26 കായികതാരങ്ങളാണ് നിലവിൽ യോ​ഗ്യത നേടിയിരിക്കുന്നത്. 16 പേർ കൂടി യോ​ഗ്യത നേടുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Latest Videos
Follow Us:
Download App:
  • android
  • ios