ഒളിംപിക്സില്‍ വെങ്കല മെഡലുമില്ല; രോഷമടക്കനാവാതെ റാക്കറ്റ് തല്ലിയൊടിച്ച് ജോക്കോവിച്ച്

ബുസ്റ്റക്കെതിരായ മത്സരത്തിലെ നിര്‍ണായക മൂന്നാം സെറ്റില്‍ 3-0ന് പിന്നിലായിപ്പോയതിന് പിന്നാലെയാണ് ജോക്കോവിച്ച് കോര്‍ട്ടില്‍വെച്ച് റാക്കറ്റ് തല്ലിയൊടിച്ചത്.  അതിന് മുമ്പ് പോയന്‍റ് നഷ്ടമായപ്പോള്‍ നിരാശയോടെ ജോക്കോ റാക്കറ്റ് ഗ്യാലറിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

Tokyo Olympics: Novak Djokovic smashes his racquet in frustration during the tennis bronze medal match

ടോക്യോ: ഒളിംപിക്സില്‍ സ്വര്‍ണവും നേടി ടെന്നീസ് ചരിത്രത്തില്‍ ഗോള്‍ഡന്‍ സ്ലാം തികക്കുന്ന ആദ്യ പുരുഷതാരമാവാനാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ടോക്യോ ഒളിംപിക്സിലെ ടെന്നീസ് കോര്‍ട്ടിലിറങ്ങിയത്. എന്നാല്‍ സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് തോറ്റ് പുറത്തായതോടെ ലോക ഒന്നാം നമ്പര്‍ താരമായ ജോക്കോയുടെ ഗോള്‍ഡന്‍ സ്ലാം സ്വപ്നം പൊലിഞ്ഞു.

Tokyo Olympics: Novak Djokovic smashes his racquet in frustration during the tennis bronze medal match

വെങ്കല മെഡലെങ്കിലും നേടി ആശ്വസിക്കാമെന്ന ചിന്തയില്‍ പോരാട്ടത്തിനിറങ്ങിയപ്പോഴാകട്ടെ സ്പെയിനിന്‍റെ പാബ്ലോ കരേനോ ബുസ്റ്റക്ക് മുമ്പില്‍ അടിതെറ്റി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബുസ്റ്റയോടെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോറ്റ് വെറും കൈയോടെ മടങ്ങുന്നതിന്‍റെ അരിശം മുഴുവന്‍ ജോക്കോ തീര്‍ത്തത് സ്വന്തം റാക്കറ്റിനോടായിരുന്നു. ആദ്യ സെറ്റ് നേടിയ ശേഷമാണ് അടുത്ത രണ്ട് സെറ്റും കൈവിട്ട് ജോക്കോ തോറ്റ് മടങ്ങിയത്. സ്കോര്‍  6-4, 6-7 (6), 6-3.

ബുസ്റ്റക്കെതിരായ മത്സരത്തിലെ നിര്‍ണായക മൂന്നാം സെറ്റില്‍ 3-0ന് പിന്നിലായിപ്പോയതിന് പിന്നാലെയാണ് ജോക്കോവിച്ച് കോര്‍ട്ടില്‍വെച്ച് റാക്കറ്റ് തല്ലിയൊടിച്ചത്.  അതിന് മുമ്പ് പോയന്‍റ് നഷ്ടമായപ്പോള്‍ നിരാശയോടെ ജോക്കോ റാക്കറ്റ് ഗ്യാലറിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു.

കഴിഞ്ഞ മാസം നടന്ന വിംബിള്‍ഡണില്‍ കിരീടം നേടിയ ജോക്കോ ഈ വര്‍ഷം നടന്ന മൂന്ന് ഗ്രാന്‍സ്ലാമുകളിലും ജേതാവായി 20 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന ഫെഡററുടെയും നദാലിന്‍റെയും നേട്ടത്തിന് ഒപ്പമെത്തിയിരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന യുഎസ് ഓപ്പണിലും ജോക്കോ തന്നെയാണ് കിരീടപ്പോരാട്ടത്തില്‍ ഫേവറൈറ്റ്.  

ഒളിംപിക്സ് സ്വര്‍ണവും നാല് ഗ്രാന്‍സ്ലാമുകളും നേടുന്നതിനെയാണ് ടെന്നീസിലെ  ഗോള്‍ഡന്‍ സ്ലാം എന്ന് പറയുന്നത്. ടെന്നീസ് ചരിത്രത്തില്‍ പുരുഷ താരങ്ങളാരും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല. വനിതകളില്‍ 1988ല്‍ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഗോള്‍ഡന്‍ സ്ലാം നേടിയ ഒരേയൊരു താരം.

Latest Videos
Follow Us:
Download App:
  • android
  • ios