ഒളിംപിക്സ് ഹോക്കി: നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ തോല്‍വി
ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം ക്വാര്‍ട്ടറിലും തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ട നെതര്‍ലന്‍ഡ്സ് ഇന്ത്യന്‍ ഗോള്‍ മുഖം വിറപ്പിച്ചു.
ടോക്യോ: ടോക്യോ ഒളിംപിക്സ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് വമ്പന്‍ തോല്‍വി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സ് ഇന്ത്യയെ തകര്‍ത്തത്. കളി തുടങ്ങി ആറാം മിനിറ്റില്‍ ഫെലിസ് ആല്‍ബേഴ്സ് ആണ് നെതര്‍ലന്‍ഡ്സിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ പത്താം മിനിറ്റില്‍ ക്യാപ്റ്റന്‍ റാണി രാംപാലിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി. ആദ്യ ക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. രണ്ടാം ക്വാര്‍ട്ടറിലും തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ട നെതര്‍ലന്‍ഡ്സ് ഇന്ത്യന്‍ ഗോള്‍ മുഖം വിറപ്പിച്ചു.
തുടര്‍ച്ചായി പെനല്‍റ്റി കോര്‍ണറുകള്‍ വഴങ്ങിയാണ് ഇന്ത്യ പിടിച്ചു നിന്നത്. നെതര്‍ലന്‍ഡ്സ് ആക്രമണങ്ങളില്‍ ആടിയുലഞ്ഞെങ്കിലും രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ നെതര്‍ലന്‍ഡ്സ് ലീഡെടുത്തു. പെനല്‍റ്റി കോര്‍ണറിലെ ഡിഫ്ലെക്ഷനില്‍ നിന്ന് വാന്‍ ഗെഫെന്‍ ആണ് നെലതര്‍ലന്‍ഡ്സിന് ലീഡ് സമ്മാനിച്ചത്.
മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാനം രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ ഇന്ത്യ രണ്ട് ഗോള്‍ കൂടി വഴങ്ങി. 43-ാം മിനിറ്റില്‍ ഉജ്ജ്വലമായൊരു ഫീല്‍ഡ് ഗോളിലൂടെ ഫെലിസ് ആല്‍ബേഴ്സും 45ാം മിനിറ്റില്‍ മാട്‌ലയുമാണ് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് ഗോളിന് പിന്നിലായതോടെ ഇന്ത്യന്‍ വനിതകള്‍ തളര്‍ന്നു.
നാലാം ക്വാര്‍ട്ടറില്‍ ഡച്ച് ഡിഫന്‍ഡര്‍ വാന്‍ മാസാക്കറിലൂടെ നെതര്‍ലന്‍ഡ്സ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. തിങ്കളാഴ്ച ജര്‍മനിക്കെതിരെയാണ് ഇന്ത്യന്‍ വനിതകളുടെ അടുത്ത മത്സരം.
ഇത് സ്വപ്നനേട്ടം, നൂറുകോടി പ്രാര്‍ത്ഥനകള്‍ക്ക് നന്ദി: മീരാബായ് ചാനു
ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം
ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona