ഇത് സ്വപ്നനേട്ടം, നൂറുകോടി പ്രാര്‍ത്ഥനകള്‍ക്ക് നന്ദി: മീരാഭായ് ചാനു
ഈ മെഡല്‍ രാജ്യത്തിനും എന്‍റെ യാത്രയില്‍ പ്രാര്‍ഥനകളുമായി കൂടെ നിന്ന നൂറുകോടി ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു.
ടോക്യോ: ടോക്യോയിലെ ഒളിംപിക്സിലെ വെള്ളി മെഡല്‍ നേട്ടം സ്വപ്നസാക്ഷാത്കാരമെന്ന് ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനു. ഇത് സ്വപ്ന സാക്ഷാത്കാരമാണ്. ഈ മെഡല്‍ രാജ്യത്തിനും എന്‍റെ യാത്രയില്‍ പ്രാര്‍ഥനകളുമായി കൂടെ നിന്ന 130 കോടി ഇന്ത്യക്കാര്‍ക്കും സമര്‍പ്പിക്കുന്നു. എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്ത എന്‍റെ കുടുംബത്തിനും പ്രത്യേകിച്ച് എന്‍റെ അമ്മക്കും ഞാന്‍ നന്ദി പറയുന്നു.
രാജ്യത്തിനും കായിക മന്ത്രാലയത്തിനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യക്കും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും വെയ്റ്റ്ലിഫ്റ്റിംഗ് ഫെഡറേഷനും, ഇന്ത്യന്‍ റെയില്‍വെക്കും സ്പോണ്‍സര്‍മാര്‍ക്കുമെല്ലാം എന്‍റെ നന്ദി. കഠിനാധ്വാനം ചെയ്യാന്‍ എന്നെ പ്രചോദിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത എന്‍റെ പരിശീലകന്‍ വിജയ് ശര്‍മക്കും സപ്പോര്‍ട്ട് സ്റ്റാഫിനും പ്രത്യേകം നന്ദി പറയുന്നു-ചാനു ട്വിറ്ററില്‍ കുറിച്ചു.
ടോക്യോ ഒളിംപിക്സിലെ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി നേടിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത ചാനു 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. സ്‌നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും അനായാസം ഉയര്‍ത്തി. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു. കര്‍ണം മല്ലേശ്വരിയാണ് ഒളിംപിക് മെഡല്‍ നേട്ടത്തില്‍ ചാനുവിന്‍റെ മുന്‍ഗാമി.
ടോക്കിയോയില്‍ ഇന്ത്യ തുടങ്ങി; ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി, ചരിത്രനേട്ടം
ടോക്കിയോയില്‍ ഷൂട്ടിംഗില്‍ നിരാശ; സൗരഭ് ചൗധരി പുറത്ത്, ഏഴാം സ്ഥാനം മാത്രം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona