നീരജിന്‍റെ ഒറ്റയേറ്, ബജ്റംഗിന്‍റെ ഗുസ്തി, ഒളിംപിക്സ് മെഡല്‍പ്പട്ടികയില്‍ കുതിപ്പുമായി ഇന്ത്യ

വൈകിട്ടായിരുന്നു ഇന്ത്യ മെഡലിലേക്ക് കണ്ണുനട്ടിരുന്ന ആദ്യമത്സരം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബജ്റംഗ് പൂനിയക്ക് പിഴച്ചില്ല. ഇന്ത്യയുടെ മെഡല്‍പ്പട്ടികയിലേക്ക് ഒരു വെങ്കലവും കൂടി ബജ്റംഗ് പൂനിയ കൂട്ടിച്ചേര്‍ത്തത് ആഘോഷിക്കും മുമ്പെ ഇന്ത്യന്‍ കണ്ണുകള്‍ മുഴുവന്‍ നീരജ് ചോപ്രയിലായി.

Tokyo Olympics Medal Tally India's standing

ടോക്യോ: ടോക്യോ ഒളിംപിക്സിന്‍റെ ആദ്യ ദിനം പോലെ അവിസ്മരണീയമായിരുന്നു ഇന്ത്യക്ക് സമാപനത്തിന് തൊട്ടുമുമ്പുള്ള ദിവസവും. ഗോള്‍ഫില്‍ അദിതി അശോകിന് നിര്‍ഭാഗ്യം കൊണ്ട് വെങ്കല മെഡല്‍ നഷ്ടമാകുന്നത് കണ്ടാണ് ഇന്ത്യ ഇന്ന് ഉണര്‍ന്നത്. മെഡല്‍ നഷ്ടമായെങ്കിലും അദിതി പുറത്തെടത്ത മികവിനെ രാജ്യം കൈയടികളോടെയാണ് വരവേറ്റത്.

വൈകിട്ടായിരുന്നു ഇന്ത്യ മെഡലിലേക്ക് കണ്ണുനട്ടിരുന്ന ആദ്യമത്സരം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബജ്റംഗ് പൂനിയക്ക് പിഴച്ചില്ല. ഇന്ത്യയുടെ മെഡല്‍പ്പട്ടികയിലേക്ക് ഒരു വെങ്കലവും കൂടി ബജ്റംഗ് പൂനിയ കൂട്ടിച്ചേര്‍ത്തത് ആഘോഷിക്കും മുമ്പെ ഇന്ത്യന്‍ കണ്ണുകള്‍ മുഴുവന്‍ നീരജ് ചോപ്രയിലായി.

Tokyo Olympics Medal Tally India's standing

ടോക്യോയില്‍ ഫൈനലിലെ ആദ്യ ഏറില്‍ തന്നെ നീരജ് മികച്ച ദൂരം കണ്ടെത്തിയതോടെ പിന്നീട് ബജ്റംഗിന്‍റെ വെങ്കല മെഡല്‍ നേട്ടം അതില്‍ മുങ്ങിപ്പോയി. ആകാംക്ഷയുടെ ഒരു മണിക്കൂറിന് ശേഷം അത്‌ലറ്റിക്സിലെ ആദ്യ സ്വര്‍ണവുമായി നീരജ് പോഡിയത്തില്‍ നിന്നപ്പോള്‍ ഇന്ത്യ കണ്ണുകള്‍ പാഞ്ഞത് മെഡല്‍പ്പട്ടികയിലേക്കായിരുന്നു.

ഗുസ്തിയില്‍ ബജ്റംഗ് വെങ്കലം നേടിപ്പോഴെ ഒളിംപിക്സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍വേട്ടയ്ക്ക് ടോക്യോ സാക്ഷ്യം വഹിച്ചിരുന്നു. ഇന്ത്യയുടെ ആറാം മെഡലായിരുന്നു അത്. ഇതോടെ അഞ്ച് മെഡലുകള്‍ നേടിയ ലണ്ടന്‍ ഒളിംപിക്സിലെ റെക്കോര്‍ഡ് ഇന്ത്യ മറികടന്നു. പിന്നാലെ നീരജിന്‍റെ സ്വര്‍ണം കൂടി എത്തിയതോടെ ഇന്നലെ മെഡല്‍പ്പട്ടികയില്‍ 66-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒറ്റയടിക്ക് 47-ാം സ്ഥാനത്തെത്തി.

ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവും അടക്കം ഏഴ് മെഡലുകളാണ് ടോക്യോയില്‍ ഇന്ത്യ സ്വന്തമാക്കിയത്. ടോക്യോയില്‍ ആകെ 85 രാജ്യങ്ങളാണ് ഇതുവരെ മെഡല്‍പ്പട്ടികയില്‍ ഇടം സ്വന്തമാക്കിയത്.

Latest Videos
Follow Us:
Download App:
  • android
  • ios