തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് മേരി കോം, ഈ തോല്‍വി വിശ്വസിക്കാനാവുന്നില്ല

ടോക്യോയില്‍ നിന്ന് മെഡലുമായി മടങ്ങാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ എവിടെയാണ് പിഴച്ചെതെന്ന് എനിക്കറിയില്ല. ഈ മത്സരം തോറ്റുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല-കണ്ണീരണിഞ്ഞ് മേരി കോം പറഞ്ഞു.

Tokyo Olympics: Mary Kom breaks down in tears after exit

ടോക്യോ: ടോക്യോ ഒളിംപിക്സ് ബോക്സിംഗ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലെന്‍സിയക്കെതിരെ തോറ്റ് പുറത്തായതിന് പിന്നാലെ കണ്ണീരണിഞ്ഞ് ഇന്ത്യയുടെ ചാമ്പ്യന്‍ ബോക്സര്‍ മേരി കോം. കടുത്ത പോരാട്ടത്തില്‍ 3-2നാണ് വലെന്‍സിയ ജയിച്ചതായി വിധികര്‍ത്താക്കള്‍ പ്രഖ്യാപിച്ചത്.

വിധി കര്‍ത്താക്കളുടെ തീരുമാനത്തിനെതിരെയും മേരി കോം പ്രതികരിച്ചു. മത്സരം പൂര്‍ത്തിയായ ഉടന്‍ വിജയിച്ചുവെന്ന് കരുതി മേരി കോം തന്‍റെ കൈ ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ മത്സരത്തിലെ വിധി കര്‍ത്താക്കള്‍ വലന്‍സിയയെ വിജയിയയി പ്രഖ്യാപിച്ചപ്പോള്‍ മേരി ഞെട്ടി.

Tokyo Olympics: Mary Kom breaks down in tears after exitവിധികര്‍ത്താക്കളുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും നാല്‍പതു വയസുവരെ മത്സരരംഗത്ത് തുടരുമെന്നും മത്സരശേഷം മേരി പറഞ്ഞു. മത്സരത്തിന്‍റെ തുടക്കത്തിലെ ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് വിധി കര്‍ത്താക്കളുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനുമാവില്ല.

ടോക്യോയില്‍ നിന്ന് മെഡലുമായി മടങ്ങാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ എവിടെയാണ് പിഴച്ചെതെന്ന് എനിക്കറിയില്ല. ഈ മത്സരം തോറ്റുവെന്ന് എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല-കണ്ണീരണിഞ്ഞ് മേരി കോം പറഞ്ഞു.

വലന്‍സിയക്കെതിരായ മത്സരത്തില്‍ മേരി കോമിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച വലന്‍സിയക്കെതിരെ ആദ്യ റൗണ്ടില്‍ മേരി കോം 4-1ന് പിന്നിലായിരുന്നു. എന്നാല്‍ രണ്ടാം റൗണ്ടില്‍ ശക്തമായി തിരിച്ചുവന്ന മേരി കോം 3-2ന് ജയിച്ചു. മൂന്നാം റൗണ്ടില്‍ മേരി കോം അല്‍പം ക്ഷീണിതയായി തോന്നിയെങ്കിലും മുന്‍തൂക്കം നേടിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ അത് മേരിക്ക് എതിരായി

Latest Videos
Follow Us:
Download App:
  • android
  • ios