ടോക്യോ ഒളിംപിക്സ്: ഡിസ്കസ് ത്രോയില്‍ മെഡലില്ല; കമല്‍പ്രീത് ആറാമത്

ആദ്യ ശ്രമത്തില്‍ തന്നെ 68.98 മീറ്റര്‍ ദൂരം താണ്ടിയ അമേരിക്കയുടെ വലാറൈ ഓള്‍മാനാണ് സ്വര്‍ണം നേടിയത്. 66.86 മീറ്റര്‍ ദൂരം പിന്നിട്ട ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് വെള്ളിയും  65.72 മീറ്റര്‍ ദൂരം എറിഞ്ഞ ക്യൂബയുടെ യൈമെ പെരസ് വെങ്കലവും നേടി.

Tokyo Olympics: Kamalpreet Kaur finishes sixth in Discuss Throw Final

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ വനിതകളുടെ ഡിസ്‌കസ് ത്രോ ഇന്ത്യയുടെ കമല്‍പ്രീത് കൗറിന് മെഡലില്ല. ഫൈനലില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കമല്‍പ്രീതിന്‍റെ ആറ് ശ്രമങ്ങളില്‍ മൂന്നെണ്ണം ഫൗളായി. ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരം പിന്നിട്ട കമല്‍പ്രീതിന്‍റെ രണ്ടാം ശ്രമം ഫൗളായി. മഴമൂലം ഡിസ്കസ് ത്രോ മത്സരം കുറച്ചു നേരം നിര്‍ത്തിവെച്ചശേഷം എറിഞ്ഞ മൂന്നാം ശ്രമത്തില്‍ 63.70 മീറ്റര്‍ ദൂരം പിന്നിട്ട കമല്‍പ്രീതിന് പിന്നീട് അത് മെച്ചപ്പെടുത്താനായില്ല. നാലാമത്തെയും ആറാമത്തെയും ശ്രമങ്ങള്‍ ഫൗളായപ്പോള്‍ അഞ്ചാം ശ്രമത്തില്‍  61.37 മീറ്റര്‍ എറിയാനെ കമല്‍പ്രീതിന് കഴിഞ്ഞുള്ളു.

ആദ്യ ശ്രമത്തില്‍ തന്നെ 68.98 മീറ്റര്‍ ദൂരം താണ്ടിയ അമേരിക്കയുടെ വലാറൈ ഓള്‍മാനാണ് സ്വര്‍ണം നേടിയത്. 66.86 മീറ്റര്‍ ദൂരം പിന്നിട്ട ജര്‍മനിയുടെ ക്രിസ്റ്റിന്‍ പുഡെന്‍സ് വെള്ളിയും  65.72 മീറ്റര്‍ ദൂരം എറിഞ്ഞ ക്യൂബയുടെ യൈമെ പെരസ് വെങ്കലവും നേടി.

Tokyo Olympics: Kamalpreet Kaur finishes sixth in Discuss Throw Final

യോഗ്യതാ റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഫൈനലിന് യോഗ്യത നേടിയത്. തന്‍റെ അവസാന ശ്രമത്തിലായിരുന്നു യോഗ്യതാ റൗണ്ടില്‍ കമല്‍പ്രീത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് ഫൈനലിന് യോഗ്യത നേടിയത്.

യോഗ്യതാ റൗണ്ടിലും അമേരിക്കയുടെ വലേറി ഓള്‍മാന്‍ തന്നെയായിരുന്നു മുന്നിലെത്തിയത്. ആദ്യ ശ്രമത്തില്‍ 66.42 ദൂരമാണ് യോഗ്യതാ റൗണ്ടില്‍  ഓള്‍മാന്‍ പിന്നിട്ടത്. 70.01 മീറ്ററാണ് ഓള്‍മാന്‍റെ കരിയറിലെ മികച്ച ദൂരം. കരിയറില്‍ 71.41 മീറ്റര്‍ പിന്നിട്ടിട്ടുള്ള ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍ക്കോവിച്ച് ഫൈനലില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 65.01മീറ്ററാണ് പെര്‍ക്കോവിച്ച് ഫൈനലില്‍ എറിഞ്ഞത്.

Latest Videos
Follow Us:
Download App:
  • android
  • ios