ഒളിംപിക്സ് നടത്തത്തില്‍ ഇന്ത്യക്ക് കാലിടറി; മലയാളി താരം കെ ടി ഇര്‍ഫാന്‍ 51-മത്
2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ പത്താം സ്ഥാനത്തെത്തി ഇര്‍ഫാന്‍ ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഒരു മണിക്കൂര്‍ 20 മിനിട്ട് 21 സെക്കന്‍ഡാണ് ഇര്‍ഫാന്‍റെ ഏറ്റവും മികച്ച സമയം. അതിനേക്കാള്‍ 13 മിനിറ്റും 36 സെക്കന്‍ഡും അധികമെടുത്താണ് ഇര്‍ഫാന്‍ ടോക്യോയില്‍ നടന്നെത്തിയത്.
ടോക്യോ: ഒളിംപിക്സ് 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിൽ ഇന്ത്യയുടെ മൂന്ന് താരങ്ങൾക്കും ആദ്യ ഇരുപതിൽ പോലും എത്താനായില്ല. ആകെ 57 പേര്‍ മത്സരിച്ചതില്‍ മലയാളി താരം കെ.ടി.ഇർഫാന്‍ 51-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. സന്ദീപ് കുമാർ ഇരുപത്തിമൂന്നാം സ്ഥാനത്തും രാഹുൽ നാൽപത്തിയേഴാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ആകെ മത്സരിച്ച 57 പേരില്‍ മൂന്ന് പേര്‍ ഫിനിഷ് ചെയ്യാതിരുന്നപ്പോള്‍ രണ്ടുപേര്‍ അയോഗ്യരായി. 52 പേര്‍ മാത്രമാണ് ഫിനിഷിംഗ് ലൈന്‍ തൊട്ടത്. ഇതില്‍ 51-ാമതാണ് ഇര്‍ഫാന്‍. കരിയറിലെ ഏറ്റവും മികച്ച സമയത്തിന്‍റെ അടുത്തെത്താന്‍ പോലുമായില്ലെങ്കിലും സീസണിലെ തന്‍റെ മികച്ച സമയമാണ് ഇര്‍ഫാന്‍ ടോക്യോയില്‍ കുറിച്ചത്.
2012ലെ ലണ്ടന്‍ ഒളിംപിക്സില്‍ പത്താം സ്ഥാനത്തെത്തി ഇര്‍ഫാന്‍ ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഒരു മണിക്കൂര്‍ 20 മിനിട്ട് 21 സെക്കന്‍ഡാണ് ഇര്‍ഫാന്‍റെ ഏറ്റവും മികച്ച സമയം. അതിനേക്കാള്‍ 13 മിനിറ്റും 36 സെക്കന്‍ഡും അധികമെടുത്താണ് ഇര്‍ഫാന്‍ ടോക്യോയില്‍ നടന്നെത്തിയത്.
മത്സരത്തിൽ 1:21:05 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഇറ്റാലിയൻ താരം മാസിമോ സ്റ്റാനോ സ്വർണം നേടി. ജപ്പാന്‍റെ കോക്കി ഇക്കെഡ(1:21:14) വെള്ളിയും ജപ്പാന്‍റെ തന്നെ ടോഷികാസു യമാനിഷി(1:21:28) വെങ്കലവും നേടി.