ടോക്യോ ഒളിംപിക്‌സ്: വനിതാ ഗുസ്‌തിയില്‍ സീമ ബിസ്ലക്കും യോഗ്യത
ഒളിംപിക്സിന് യോഗ്യത നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതാ ഗുസ്‌തി താരമാണ് സീമ.
ദില്ലി: ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടി ഇന്ത്യൻ ഗുസ്‌തി താരം സീമ ബിസ്ല. ഒളിംപിക് യോഗ്യതാ മത്സരത്തിലെ 50 കിലോ വിഭാഗത്തിൽ ഫൈനലിൽ എത്തിയാണ് സീമ ടോക്യോയിലേക്ക് ടിക്കറ്റുറപ്പിച്ചത്. ഒളിംപിക്സിന് യോഗ്യത നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതാ ഗുസ്‌തി താരമാണ് സീമ. വിനേഷ് ഫോഗത്, അൻഷു മാലിക്, സോനം മാലിക് എന്നിവരാണ് നേരത്തേ യോഗ്യത നേടിയ താരങ്ങൾ.
അതേസമയം ടോക്യോ ഒളിംപിക്‌സ് യോഗ്യതയ്‌ക്കായി ശ്രമിക്കുന്ന ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങൾക്ക് തിരിച്ചടി. ഒളിംപിക്‌സിന് മുൻപുള്ള രണ്ട് യോഗ്യതാ ടൂർണമെന്റുകളിൽ ഒന്നായ മലേഷ്യൻ ഓപ്പൺ മാറ്റിവച്ചു. മലേഷ്യയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 25 മുതൽ 30 വരെയാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്.
കോലിപ്പടയ്‌ക്ക് ക്വാറന്‍റീന്‍ ഇന്ത്യയിലേ തുടങ്ങും; സ്വീകരിക്കേണ്ട വാക്‌സിന്‍ നിര്‍ദേശിച്ചും ബിസിസിഐ
ജൂൺ ഒന്നിന് തുടങ്ങുന്ന സിംഗപ്പൂർ ഓപ്പണിലാണ് ഇനി ഇന്ത്യൻ താരങ്ങളുടെ പ്രതീക്ഷ. പക്ഷേ, ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രാവിലക്കുള്ളതിനാൽ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല. പി വി സിന്ധു, സായ് പ്രണീത്, ചിരാഗ് ഷെട്ടി, സാത്വിക് സായ്‍രാജ് എന്നിവരാണ് ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona