ഒളിംപിക്സ് ഫുട്ബോള്‍; അര്‍ജന്‍റീന, ജര്‍മനി പുറത്ത്; ബ്രസീല്‍ ക്വാര്‍ട്ടറില്‍
സ്പെയിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ജയിച്ചാല്‍ മാത്രമെ അര്‍ജന്‍റീനക്ക് ക്വാര്‍ട്ടറില്‍ എത്താനാവുമായിരുന്നുള്ളു. 200ല്‍ ആതന്‍സിലും 2008ലെ ബിജിംഗ് ഒളിംപിക്സിലും സ്വര്‍ണ മെഡല്‍ ജേതാക്കളായിരുന്നു അര്‍ജന്‍റീന.
ടോക്യോ: ഒളിംപിക്സ് ഫുട്ബോളില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്‍റീന ക്വാര്‍ട്ടറിലെത്താതെ പുറത്തായി. നിര്‍ണായക ഗ്രൂപ്പ് പോരാട്ടത്തില്‍ സ്പെയിനിനോട് സമനില(1-1) വഴങ്ങിയതാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് തിരിച്ചടിയായത്.
അതേസമയം ബ്രസീൽ ക്വാര്‍ട്ടറിലേക്ക് മുന്നേറി. അവസാന ഗ്രൂപ്പ് മത്സരിത്തിൽ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബ്രസീലിന്‍റെ ക്വാര്‍ട്ടര്‍ പ്രവേശനം.ഗ്രൂപ്പ് ഡിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി ഐവറി കോസ്റ്റും ക്വാര്‍ട്ടറിലെത്തി. ഇതോടെ ജര്‍മ്മനി പുറത്തായി.
സ്പെയിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ജയിച്ചാല്‍ മാത്രമെ അര്‍ജന്‍റീനക്ക് ക്വാര്‍ട്ടറില്‍ എത്താനാവുമായിരുന്നുള്ളു. 200ല്‍ ആതന്‍സിലും 2008ലെ ബിജിംഗ് ഒളിംപിക്സിലും സ്വര്‍ണ മെഡല്‍ ജേതാക്കളായിരുന്നു അര്‍ജന്‍റീന. സമനില നേടിയ സ്പെയിന്‍ ക്വാര്‍ട്ടറിലെത്തി. ക്വാര്‍ട്ടറില്‍ സ്പെയിന്‍ ഐവറി കോസ്റ്റിനെയും ന്യൂസിലന്‍ഡ് ജപ്പാനെയും ബ്രസീല്‍ ഈജിപ്തിനെയും ദക്ഷിണ കൊറിയ മെക്സിക്കോയെയും നേരിടും.
ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍
നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍
ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.