ടോക്കിയോ ഒളിംപിക്‌സ്: നീന്തല്‍ക്കുളത്തിലെ വേഗ താരങ്ങളായി എമ്മയും ഡ്രെസ്സലും
ടോക്കിയോയിൽ ഡ്രെസ്സലിന്‍റെ നാലാം സ്വര്‍ണമാണിത്. 100 മീറ്റര്‍ ഫ്രീസ്റ്റൈൽ, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 4x100m ഫ്രീസ്റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലും സ്വര്‍ണം നേടിയിരുന്നു.
ടോക്കിയോ: അമേരിക്കയുടെ കെയ്‍ലബ് ഡ്രെസ്സല്‍ ടോക്കിയോ ഒളിംപിക്‌സിലെ വേഗമേറിയ പുരുഷ നീന്തൽ താരം. 50 മീറ്റര്‍ ഫ്രീസ്റ്റൽ നീന്തലില്‍ ഡ്രെസ്സല്‍ ഒന്നാം സ്ഥാനത്തെത്തി. ടോക്കിയോയിൽ ഡ്രെസ്സലിന്‍റെ നാലാം സ്വര്‍ണമാണിത്. 100 മീറ്റര്‍ ഫ്രീസ്റ്റൈൽ, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ, 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ എന്നീ ഇനങ്ങളിലും സ്വര്‍ണം നേടിയിരുന്നു. 50, 100 ഫ്രീസറ്റൈലില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ താരമാണ് ഡ്രെസ്സല്‍. നീന്തൽ മത്സരങ്ങള്‍ അവസാനിക്കുന്ന ഇന്ന് മെഡ്‍ലേ റിലേയിലും ഡ്രെസ്സല്‍ ഇറങ്ങും.
ഓസ്‌ട്രേലിയയുടെ എമ്മ മക്‌കോൺ ടോക്കിയോയിലെ വേഗമേറിയ വനിതാ നീന്തൽ താരമായി. 50 മീറ്റര്‍ ഫ്രീസ്റ്റൽ നീന്തലില്‍ ഒളിംപിക് റെക്കോര്‍ഡോടെ എമ്മ ഒന്നാം സ്ഥാനത്തെത്തി. ടോക്കിയോയിലെ മൂന്നാം സ്വര്‍ണവും ആറാമത്തെ മെഡലുമാണിത്.
ആരാവും ട്രാക്കിലെ വേഗക്കാരന്‍?
ട്രാക്കിലെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. വൈകിട്ട് 6.20നാണ് 100 മീറ്റർ ഫൈനൽ. ഇതിന് മുമ്പ് 24 താരങ്ങള്‍ സെമിയിൽ മത്സരിക്കും. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും. തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോൺ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ തുടങ്ങിയവരെല്ലാം സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്.
ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറാ ടോക്കിയോ ട്രാക്കിലെ വേഗറാണിയായിരുന്നു. വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് ഒളിംപിക് റെക്കോര്‍ഡോടെയാണ് എലെയ്‌നിന്‍റെ സ്വര്‍ണം നേട്ടം. റിയോ ഒളിംപിക്‌സിലും എലെയ്‌നായിരുന്നു സ്വര്‍ണം. ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കിയെന്നതും സവിശേഷതയാണ്.
പകരംവീട്ടണം, പ്രതാപം വീണ്ടെടുക്കണം; ഒളിംപിക്‌സ് ഹോക്കി ക്വാര്‍ട്ടറില്‍ ഇന്ത്യ ഇന്ന് ബ്രിട്ടനെതിരെ
ടോക്കിയോ ഒളിംപിക്‌സ്: ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona