ഒളിംപിക്‌സ് ആവേശത്തില്‍ ഏഷ്യാനെറ്റ് ന്യൂസും; ചിയര്‍ ഫോര്‍ ഇന്ത്യ ക്യാംപയിനിൽ അണിചേര്‍ന്നു

ഒളിംപിക്‌സിൽ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പ്രചാരണ പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരും പങ്കാളികളായി

Tokyo Olympics 2020 Asianet News part of Cheer for India campaign

തിരുവനന്തപുരം: ടോക്യോ ഒളിംപിക്‌സിന്‍റെ ഭാഗമായി ചിയര്‍ ഫോര്‍ ഇന്ത്യ ക്യാംപയിനിൽ അണിചേര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസും. ടോക്യോ ഒളിംപിക്‌സിൽ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന പ്രചാരണ പരിപാടിയിൽ ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാരും പങ്കാളികളായി. കേരള ഒളിംപിക് അസോസിയേഷനും സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23നാണ് ഒളിംപിക്‌സിന് തുടക്കമാവുക. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമില്ല. കടുത്ത കൊവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത്. 

ടോക്യോ ഒളിംപിക്‌സിന് 228 അംഗ ഇന്ത്യന്‍ സംഘമാണ് യാത്രയാവുക. ഇവരില്‍ 119 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. ഇന്ത്യക്കായി 67 പുരുഷ താരങ്ങളും 52 വനിതാ താരങ്ങളും മാറ്റുരയ്‌ക്കും. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഈ മാസം പതിനേഴിന് 90 പേര്‍ അടങ്ങുന്ന ആദ്യ സംഘം ടോക്യോയിലേക്ക് തിരിക്കും.   

Tokyo Olympics 2020 Asianet News part of Cheer for India campaign

കൊവിഡ് പ്രതിസന്ധിക്കിടെയും ഒളിംപിക്‌സ് പൂ‍ർണ വിജയമായിരിക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു. എല്ലാവരും കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബാക്ക് ആവശ്യപ്പെട്ടു. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് തോമസ് ബാക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tokyo Olympics 2020 Asianet News part of Cheer for India campaign

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios