ടോക്യോ ഒളിമ്പിക്സിന് പിന്തുണയുമായി സെബാസ്റ്റ്യന്‍ കോ, ജപ്പാനില്‍ പ്രതിഷേധം തുടരുന്നു
കൊവിഡ് മരണക്കണക്കിൽ ജപ്പാൻ മെച്ചമാണെങ്കിലും വ്യാപന തോത് ഉയരുകാണ്. വാക്സിനേഷനും മെല്ലെയാണ് പുരോഗമിക്കുന്നത്. ഒളിമ്പിക്ല് സ്റ്റേഡിയങ്ങൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ ഇപ്പോഴും നടക്കുന്നു.
ടോക്യോ: കൊവിഡ് വ്യാപനം നിയന്ത്രാണാതീതമായി തുടരുന്നതിനാൽ ജൂലൈയിൽ നടക്കേണ്ട ടോക്യോ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ജപ്പാനിൽ പ്രതിഷേധം തുടരുന്നതിനിടെ ഒളിമ്പിക്സ് നടത്തിപ്പിനെ പിന്തുണച്ച് ലോക അത്ലറ്റിക്സ് തലവൻ സെബാസ്റ്റ്യൻ കോ. ബുദ്ധിമുട്ടുകൾക്കിടെയും വിജയകരമായി ഒളിമ്പിക്സ് നടത്തുക എന്നത് പ്രതീക്ഷയുടെ കിരണമായി കാണണമെന്നാണ് സെബാസ്റ്റ്യൻ കോ പറയുന്നത്. ഇത്രയും വലിയ റിസ്ക് വേണോ എന്ന ചോദ്യങ്ങൾക്ക് ചില ഉദാഹരണങ്ങൾ നിരത്തിയാണ് സെബാസ്റ്റ്യൻ കോയുടെ മറുപടി.
ആദ്യത്തേത് ഏറ്റവുമൊടുവിൽ പോളണ്ടിൽ വച്ച് നടന്ന റിലേ ചാമ്പ്യൻഷിപ്പാണ്. പങ്കെടുത്ത ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല. ഇന്നലെ നടന്ന പരീക്ഷണ മത്സരം അടക്കം പലവട്ടം പരീക്ഷ അത്ലറ്റിക്സ് മത്സരങ്ങൾ ടോക്യോവിലെ ഒളിമ്പികസ് സ്റ്റേഡിയത്തിൽ ഇതിനോടകം നടത്തി നോക്കി. ഒരിക്കൽ പോലും ആർക്കും വൈറസ് ബാധയുണ്ടായില്ല. ഇതെല്ലാം ആത്മവിശ്വാസമാക്കുകയാണ് കോ.
കൊവിഡ് മരണക്കണക്കിൽ ജപ്പാൻ മെച്ചമാണെങ്കിലും വ്യാപന തോത് ഉയരുകാണ്. വാക്സിനേഷനും മെല്ലെയാണ് പുരോഗമിക്കുന്നത്. ഒളിമ്പിക്ല് സ്റ്റേഡിയങ്ങൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ ഇപ്പോഴും നടക്കുന്നു. ലക്ഷക്കണക്കിന് ജപ്പാൻകാര്‍ ഒപ്പിട്ട ഓൺലൈൻ നിവേദനമാണ് ഏറ്റവും ഒടുവിൽ ഒളിമ്പിക്സിനെതിരെ ജപ്പാനിൽ നടന്ന വലിയ പ്രതിഷേധം.
വിദേശ കാണികളെ പൂർണമായി വിലക്കിയിട്ടുണ്ടെങ്കിലും മത്സരത്തിൽ പങ്കെടുക്കാനായി താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫുമായി രാജ്യത്തേക്കെത്തുക പതിനായിരത്തിലേറെ പേരായിരിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാലും ഒളിമ്പിക്സുമായി മുന്നോട്ട് തന്നെയെന്നാണ് ജപ്പാൻ സർക്കാർ പറയുന്നു. തദ്ദേശിയരായ ആരാധകരെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ അടുത്തമാസം അന്തിമ തീരുമാനം എടുക്കുമെന്നും അറിയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona