ടോക്യോയില്‍ ഇന്ത്യന്‍ പതാക പാറിപ്പറക്കും; ആശംസകളുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍
ടോക്യോയില്‍ ഇന്ത്യ മെഡല്‍ വാരിക്കൂട്ടുമെന്ന് ഷൂട്ടിംഗ് ഇതിഹാസം അഭിനവ് ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു
ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസകളുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്‌എഫ്). ജപ്പാനിലെ ടോക്യോയില്‍ വെള്ളിയാഴ്‌ചയാണ് ലോക കായിക മാമാങ്കത്തിന് തിരി തെളിയുന്നത്.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെയും ഫുട്ബോള്‍ സമൂഹത്തിന്‍റേയും എല്ലാവിധ ആശംസകളും നേരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ ഈ സമയത്ത് ടീം നടത്തിയ തയ്യാറെടുപ്പുകളും കഠിന പരിശ്രമങ്ങളും വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും എഐഎഫ്‌എഫ് പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
വലിയ പ്രതീക്ഷകളുമായി എക്കാലത്തെയും വലിയ സംഘത്തെയാണ് ഇന്ത്യ ഇക്കുറി ഒളിംപിക്‌സിനായി അയക്കുന്നത്. ആദ്യ സംഘം ഇതിനകം ടോക്യോയിലെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു. ടോക്യോ ഒളിംപിക്‌സില്‍ 228 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുക. ഇവരില്‍ 127 കായികതാരങ്ങളും 109 ഒഫീഷ്യൽസും ഉള്‍പ്പെട്ടിരിക്കുന്നു. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്.
ടോക്യോയില്‍ ഇന്ത്യ മെഡല്‍ വാരിക്കൂട്ടുമെന്ന് ഷൂട്ടിംഗ് ഇതിഹാസം അഭിനവ് ബിന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഒളിംപിക് സ്വര്‍ണമെഡൽ ക്ലബിൽ കൂടുതൽ ഇന്ത്യക്കാര്‍ എത്തുന്നതിന് ടോക്യോ സാക്ഷിയാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് ഇത്രത്തോളം മെഡല്‍ സാധ്യതയുള്ള മറ്റൊരു ഒളിംപിക്‌സ് വന്നിട്ടില്ല എന്നുമാണ് ബിന്ദ്രയുടെ വാക്കുകള്‍.
ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര
ഒളിംപിക്‌സ് മെഗാ ക്വിസ്: അഞ്ചാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona