ജയിച്ചാല്‍ പത്തരമാറ്റ്; മനസ് കീഴടക്കി സ്വര്‍ണം അണിയാന്‍ സിമോണ്‍ ബൈൽസ് ഇറങ്ങുന്നു
മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് മത്സരങ്ങളില്‍ വിട്ടുനിന്ന അമേരിക്കന്‍ സൂപ്പര്‍ ജിംനാസ്റ്റ് സിമോൺ ബൈൽസിന്‍റെ വിസ്‌മയ തിരിച്ചുവരവ് കാത്ത് കായിക ലോകം.
ടോക്കിയോ: അമേരിക്കയുടെ സൂപ്പര്‍ ജിംനാസ്റ്റ് സിമോണ്‍ ബൈൽസ് ടോക്കിയോ ഒളിംപിക്‌സിലെ ബാലൻസ് ബീം വിഭാഗത്തിൽ ഇന്നിറങ്ങും. മാനസിക സമ്മര്‍ദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളിൽ താരം മത്സരിച്ചിരുന്നില്ല.
ജിംനാസ്റ്റിക്‌സിലെ അവസാന മെഡൽ ഇനമായ ബാലൻസ് ബീമിൽ തന്റെ സ്വതസിദ്ധമായ പ്രകടനം കാഴ്‌ചവച്ച് സ്വര്‍ണമണിഞ്ഞ് നിൽക്കുന്ന ബൈൽസിനെ കാണാനാണ് കായികലോകം ഒന്നടങ്കം കാത്തിരിക്കുന്നത്. അങ്ങനെയൊന്ന് സംഭവിച്ചാൽ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിംപിക്‌സിലുമായി ബൈൽസ് നേടിയ 30 മെഡലുകളേക്കാൾ മാറ്റുണ്ടാകുമതിന്. ലോകം മുഴുവൻ കീഴടക്കിയപ്പോഴും തനിക്ക് മെരുക്കാനാകാതെ പോയ മനസിനെ പരുവപ്പെടുത്തിയതിന്റെ വിജയമായി അത് വിലയിരുത്തപ്പെടും.
ടോക്കിയോയിലേക്ക് വരുന്നതിന് മുമ്പേ താൻ അനുഭവിക്കുന്ന സമ്മര്‍ദത്തെക്കുറിച്ച് സിമോണ്‍ ബൈൽസ് തുറന്നുപറഞ്ഞിരുന്നു. പക്ഷേ ആരും അത് കാര്യമാക്കിയില്ല. എന്നാല്‍ വോൾട്ടിൽ കാലിടറി മത്സരം പൂര്‍ത്തിയാക്കാതെ ബൈൽസ് തിരിഞ്ഞുനടന്നപ്പോൾ ലോകം ഞെട്ടി. മനസ് ശാന്തമാകാത്തതിനാൽ ടീമിനത്തിനും ആദ്യ വ്യക്തിഗത ഇനത്തിനും മത്സരിക്കാന്‍ ബൈല്‍സ് ഇറങ്ങിയില്ല. ഒടുവിൽ ബാലൻസ് ബീമിന്റെ സ്റ്റാര്‍ട്ട് ലിസ്റ്റിൽ ബൈൽസിന്റെ പേര് കണ്ടതോടെ സന്തോഷത്തിലും ആകാംഷയിലുമാണ് ആരാധകര്‍. ഉച്ചയ്‌ക്ക് 2.20നാണ് ബൈൽസിന്റെ മത്സരം തുടങ്ങുക.
2016ലെ റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്. ഇത്തവണത്തെ അവസാന മെഡല്‍ ഇനത്തില്‍ ഇറങ്ങുമ്പോള്‍ ടോക്കിയോയുടെ നഷ്‌ടവും കണ്ണീരുമായി സിമോണ്‍ ബൈൽസ് മാറില്ലെന്ന് കരുതാം.
ഒളിംപിക്‌സ്: അമേരിക്കന്‍ ജിംനാസ്റ്റ് സിമോൺ ബൈൽസ് രണ്ട് ഫൈനലില്‍ നിന്ന് കൂടി പിന്മാറി
ജിംനാസ്റ്റിക്സില്‍ അമേരിക്കക്ക് വന്‍ തിരിച്ചടി, സൂപ്പർ താരം സിമോൺ ബൈൽസ് പിൻമാറി
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona