തോറ്റ് കൊടുക്കണമെന്ന് മാതൃരാജ്യം; ഒളിംപിക‌്‌സില്‍ പകരംവീട്ടി താരം ചെയ്‌തത്
മംഗോളിയക്ക് വേണ്ടി മത്സരിച്ച സെയ്ദ് തന്റെ മെഡൽ സമർപ്പിച്ചത് മാതൃരാജ്യമായ ഇറാൻ ശത്രുവായി കാണുന്ന ഇസ്രായേലിനാണ്! അതിന് കാരണമുണ്ട്.
ടോക്കിയോ: ഒളിംപിക്‌സ് ജൂഡോയിൽ വെള്ളി നേടിയ സെയ്ദ് മൊല്ലൈയ്‌ക്ക് ഇത് മധുരപ്രതികാരത്തിന്റെ നിമിഷം. അതും തന്റെ മാതൃരാജ്യമായ ഇറാനോട്. മംഗോളിയക്ക് വേണ്ടി മത്സരിച്ച സെയ്ദ് തന്റെ മെഡൽ സമർപ്പിച്ചത് ഇറാൻ ശത്രുരാജ്യമായി കാണുന്ന ഇസ്രായേലിനാണ്. എന്തുകൊണ്ടാണെന്നല്ലേ, കാരണമുണ്ട്.
സെയ്ദ് മൊല്ലൈയുടെ വെള്ളി മെഡൽ ഇറാനോടുള്ള പ്രതികാരമാണ്. രണ്ട് വർഷം മുൻപ് തന്റെ മെഡൽ പ്രതീക്ഷകള്‍ തകർത്തുകളഞ്ഞ ജൻമനാടിനോടുള്ള വാശി. ഇതുകൊണ്ടുതന്നെയാണ് ഒളിംപിക് മെഡൽ ഇറാന്റെ ബദ്ദശത്രുക്കളായ ഇസ്രായേലിന് സെയ്ദ് സമർപ്പിച്ചത്. കഥ വ്യക്തമായി മനസിലാകണമെങ്കിൽ ഒരൽപ്പം പുറകോട്ടു പോകണം.
ടോക്കിയോയിൽ 2019ൽ നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ സെയ്ദ് ഇറാന് വേണ്ടി മത്സരിക്കാനെത്തി. അവിടെ സെയ്ദ് സെമിയിലെത്തി മികവ് കാട്ടി. അപ്പോഴാണ് സെയ്ദിന്റെ ജീവിതം മാറ്റിമറിക്കുന്ന സംഭവം ഉണ്ടായത്. മെഡൽ പ്രതീക്ഷിച്ചിരുന്ന സെയ്ദ് ഫൈനലിൽ മത്സരിക്കേണ്ടത് ഇറാന്റെ ശത്രുരാജ്യമായ ഇസ്രായേലിന്റെ സാഗി മുക്കിയോടായിരുന്നു. രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ശത്രുത കണക്കിലെടുത്ത് സെമിയിൽ തോറ്റുകൊടുക്കാനായിരുന്നു ഇറാൻ അധികൃതരുടെ നിർദേശം.
ഇതിൽ പ്രതിഷേധിച്ച് രാജ്യം വിടാൻ സെയ്ദ് തീരുമാനിച്ചു. തുടർന്ന് ജർമനിയിലേക്ക് പലായനം ചെയ്‌തു. രണ്ട് വർഷത്തിനുശേഷം മംഗോളിയൻ പൗരത്വം സ്വീകരിച്ചു. ഇതിനിടയിൽ സെയ്ദിനു തുണയായതാകട്ടെ ഇസ്രായേലുകാരൻ സാഗി മുക്കിയും. സൗഹൃദം വളർന്നതോടെ ഇരുവരും ഒളിംപിക്‌സിന് വേണ്ടി ഒരുമിച്ച് പരിശീലിച്ചു. ടോക്കിയോയിൽ സാഗി ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും സെയ്ദിന് എല്ലാ പിന്തുണയും നൽകി. ഈ ആത്മബന്ധം ലോകവും ഏറ്റെടുത്തു.
ഇസ്രായേലിലെ ടാഡ്‌മർ എന്റർടെയ്ൻമെന്റ് ഇരുവരുടെയും ജീവിതം ടീവി സീരീസായി നിർമിക്കുകയാണ്. തോറ്റു കൊടുക്കാൻ സ്വന്തം താരത്തോടാവശ്യപ്പെട്ട ഇറാനെ ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ നിന്ന് നാല് വർഷത്തേക്ക് വിലക്കിയതും സെയ്ദിന്റെ വിജയമാണ്.
ഒളിംപിക്‌സില്‍ ദീപിക കുമാരിക്കും മടക്കം; ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റു
ഒളിംപിക്‌സ് വനിതാ ഹോക്കി: ജീവന്‍മരണ പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ പൂട്ടി ഇന്ത്യ
ഒളിംപിക്‌സിന് വേണ്ടി മധുവിധു മാറ്റിവച്ചു; ടെന്നീസ് താരജോഡിയുടെ പദ്ധതികളിങ്ങനെ
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona