ശരീരഭാരം കുറയ്‌ക്കാനും ശ്വാസതടസം മാറ്റാനും സൈക്ലിങ് തുടങ്ങി, പിന്നെ മെഡല്‍പ്പൂരം; അത്ഭുതമായി ലോറ കെന്നി

ശരീരഭാരം കുറയ്‌ക്കാനും ശ്വാസതടസം മാറ്റാനും ഡോക്‌ടർമാർ നിർദേശിച്ച മാർഗമായിരുന്നു കായിക പരിശീലനം

Tokyo 2020 Why British cyclist Laura Kenny is a Miracle

ടോക്കിയോ: ഒളിംപിക്‌സ് ചരിത്രത്തിലെ ഇതിഹാസ പദവിയിലേക്കുയരുകയാണ് സൈക്ലിംഗ് താരമായ ലോറ കെന്നി. തുടർച്ചയായി മൂന്ന് ഒളിംപിക്‌സിൽ സ്വർണം നേടുന്ന ആദ്യ ബ്രിട്ടിഷ് താരമെന്ന റെക്കോർഡ് ടോക്കിയോയിൽ കെന്നി സ്വന്തമാക്കി. എന്നാല്‍ കെന്നിയുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ അത്ഭുതകരമായ ഒരു കഥയുണ്ട്. 

ഒളിംപിക്‌സ് മത്സരങ്ങളിലൂടെ ലോറ കെന്നി പെഡൽ ചവിട്ടിക്കയറിയത് ചരിത്രത്തിലേക്ക്. ലണ്ടനും റിയോയ്‌ക്കും പിന്നാലെ ടോക്കിയോയിലും സ്വർണത്തിളക്കം നേടി. സൈക്ലിങ്ങിലെ മാഡിസൺ വിഭാഗത്തിൽ കെയ്റ്റി ആർക്കിബാൽഡിനൊപ്പമാണ് സ്വർണ നേട്ടം. സൈക്ലിങ്ങിലെ പർസ്യൂട്ട് മത്സരത്തിൽ വെള്ളിയും സ്വന്തമാക്കിയാണ് കെന്നി നാട്ടിലേക്ക് മടങ്ങുന്നത്.

Tokyo 2020 Why British cyclist Laura Kenny is a Miracle

മാസം തികയാതെ പിറന്ന കുഞ്ഞ്, ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് കെന്നി പിറന്നുവീണത്. ആസ്‌മയുടെ ബുദ്ധിമുട്ടുകളുമായി ബാല്യകാലം. ശരീരഭാരം കുറയ്‌ക്കാനും ശ്വാസതടസം മാറ്റാനും ഡോക്‌ടർമാർ നിർദേശിച്ച മാർഗമായിരുന്നു കായിക പരിശീലനം. സൈക്ലിങ് തിരഞ്ഞെടുത്ത കെന്നിയ്‌ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

അഞ്ച് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ ആറു മെഡലുകളാണ് ഒളിംപിക്‌സുകളിൽ ഇതുവരെയുള്ള നേട്ടം. ഏഴ് തവണ ലോക ചാമ്പ്യൻഷിപ്പും 14 തവണ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയ ഈ 29കാരി കോമൺവെൽത്ത് മെഡലും സ്വന്തമാക്കിയിട്ടുണ്ട്. 

ഒളിംപിക്‌സ് ഗോൾഫ്: അദിതി അശോകിന് നിര്‍ഭാഗ്യം, ചരിത്ര മെഡല്‍ നഷ്‌ടം

4x400 മീറ്റർ റിലേ; ഏഷ്യൻ റെക്കോർഡ് ഭേദിക്കാനായതിൽ അഭിമാനമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios