സ്വിച്ചിട്ടാല്‍ മദ്യം! ക്യൂ നില്‍ക്കാതെ സാധനം വാങ്ങാന്‍ ജപ്പാനില്‍ വഴിയുണ്ട്
ക്യൂ നിൽക്കാതെ മദ്യമടക്കം പലവിധ സാധനങ്ങള്‍ വാങ്ങാം ജപ്പാനില്‍ വെൻഡിങ് മെഷീനിലൂടെ
ടോക്കിയോ: മദ്യമടക്കം എന്ത് സാധനങ്ങളും വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നത് നമ്മുടെ നാട്ടിലെ സ്ഥിരം കാഴ്‌ചയാണ്. പ്രത്യേകിച്ച് കൊവിഡ് കാലത്ത് ക്യൂ ഒരു ശീലമായി. എന്നാല്‍ ഒളിംപിക്‌സ് വേദിയായ ജപ്പാനില്‍ എന്തും എപ്പോഴും ഒറ്റ സ്വിച്ചിട്ടാല്‍ കിട്ടും. ചായ, കാപ്പി, ഐസ് ക്രീം, പഴം, പച്ചക്കറി തുടങ്ങി പലവിധ സാധനങ്ങള്‍ ടോക്കിയോ അടക്കമുള്ള നഗരങ്ങളിലെ വെൻഡിങ് മെഷീനുകളിൽ ലഭ്യമാണ്. കൂട്ടത്തിൽ മദ്യവുമുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
ജപ്പാനിലെ പ്രധാന സവിശേഷതകളാണ് ഓരോ മുക്കിലും മൂലയിലുമുള്ള വെൻഡിങ് മെഷീനുകള്‍. 24 മണിക്കൂറും ഈ സൗകര്യം പ്രധാന ഇടങ്ങളിലെല്ലാമുണ്ട്. സാധാരണ മിനറല്‍ വാട്ടര്‍ മുതല്‍ ചൂടുള്ളതും തണുത്തതുമായ എല്ലാ പാനീയങ്ങളും ലഭ്യം. ചായ, കാപ്പി, സൂപ്പുകള്‍, ഐസ്‌ക്രീമുകള്‍, പലഹാരങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, കുടകള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ തുടങ്ങി ഒട്ടുമിക്കതും ഇവിടെ വെൻഡിങ് മെഷീനുകളിലൂടെ ലഭ്യമാണ്.
ഡിജിറ്റല്‍ മണിയുണ്ടേലും കാര്യം നടക്കും
ഇതിനൊക്കെ പുറമെ മറ്റൊരു കൗതുകം കൂടിയുണ്ട്. മദ്യവും സിഗരറ്റുമൊക്കെ ലഭിക്കുന്ന വെൻഡിങ് മെഷീനുകളും ഇവിടെയുണ്ട്. ജാപ്പനീസ് മദ്യമായ സാക്കേ, ബിയര്‍, വിസ്‌കി എന്നിവയെല്ലാം ഇതിലൂടെ ലഭിക്കും. നാണയമായും നോട്ടുകളായും പണം ഇട്ട ശേഷം ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മളാവശ്യപ്പെട്ട സാധനം നൊടിയിടയില്‍ കയ്യിലെത്തും. ബാക്കി തുകയും കൈപ്പറ്റാം. ഡിജിറ്റല്‍ പേമെന്‍റ് സംവിധാനമുള്ള വെൻഡിങ് മെഷീനുകളാണ് പുതിയ ട്രെന്‍ഡ്. താരതമ്യേന മോഷണ നിരക്ക് കുറഞ്ഞ രാജ്യമായതിനാലാവും ജപ്പാനിലെ നഗരങ്ങളില്‍ ധാരാളം വെൻഡിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
പുരുഷ വോളിബോളില്‍ അട്ടിമറി; അര്‍ജന്റീനയ്ക്ക് വെങ്കലം, തകര്‍ത്തത് നിലവിലെ ചാംപ്യന്മാരായ ബ്രസീലിനെ
ബ്രസീല്‍-സ്‌പെയ്‌ന്‍: ഒളിംപിക് പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം
ഒളിംപിക്‌സ് ഗോള്‍ഫില്‍ അത്ഭുതമായി അദിതി; പ്രശംസിച്ച് പ്രധാനമന്ത്രി
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona