എതിരാളി കടിച്ചിട്ടും പിടിവിടാതെ രവി കുമാർ ദഹിയ; മിന്നലാട്ടത്തിന് കയ്യടിച്ച് ആരാധകര്‍
വിസ്‌മയ തിരിച്ചുവരവിനൊടുവിലാണ് പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയ ഫൈനലിലെത്തിയത്
ടോക്കിയോ: ഒളിംപിക് ഗുസ്‌തി മത്സരത്തിനിടെ എതിരാളി കടിച്ചിട്ടും പിടിവിടാതെയാണ് ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിലേക്ക് മുന്നേറിയത്. കസഖ് താരം നൂറിസ്‍ലാം സനായേവാണ് അവസാന നിമിഷം രവികുമാറിന്‍റെ കയ്യിൽ കടിച്ചത്. രവികുമാർ റഫറിയോട് അപ്പീൽ ചെയ്യുകയും ചെയ്തു. വേദന സഹിച്ചും വിജയം വരെ പൊരുതിയ രവി കുമാറിന് സാമൂഹിക മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹമാണ്.
വിസ്‌മയ തിരിച്ചുവരവിനൊടുവിലാണ് പുരുഷന്‍മാരുടെ 57 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ ദഹിയ ഫൈനലിലെത്തിയത്. സെമിയില്‍ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെ വമ്പന്‍ തിരിച്ചുവരവിനൊടുവില്‍ തോല്‍പിക്കുകയായിരുന്നു. ഒരുവേള 2-9 എന്ന പോയിന്‍റ് നിലയില്‍ പിന്നിലായിരുന്നു രവി കുമാര്‍.
ഗോദയില്‍ നിന്ന് മടങ്ങുമ്പോള്‍ രവി കുമാറിന്‍റെ കൈക്ക് വേദനയുണ്ടായിരുന്നെന്നും എന്നാല്‍ താരം കലാശപ്പോരിന് തയ്യാറാണ് എന്നും സപ്പോര്‍ട്ട് സ്റ്റാഫ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ടോക്കിയോ ഒളിംപിക്‌സില്‍ നാലാം മെഡലാണ് ഇന്ത്യ രവി കുമാര്‍ ദഹിയയിലൂടെ ഉറപ്പിച്ചത്. ഒളിംപിക്‌സ് ഗുസ്‌തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യന്‍ താരമാണ് രവി കുമാര്‍ ദഹിയ. സുശീല്‍ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരം കൂടിയാണ്. രവി കുമാറിന്‍റെ ഫൈനല്‍ ഇന്ന് വൈകിട്ട് ഇന്ത്യന്‍സമയം 4.20ന് നടക്കും.
ഒളിംപിക്‌സ്: അവിശ്വസനീയ തിരിച്ചുവരവ്, ഗുസ്‌തിയില്‍ രവി കുമാര്‍ ഫൈനലില്‍; നാലാം മെഡലുറപ്പിച്ച് ഇന്ത്യ
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona