അത്ര സിംപിളല്ല ഒളിംപിക്‌സ്; സമ്മര്‍ദം താങ്ങാനാവാതെ സൂപ്പര്‍താരങ്ങള്‍

ഫൈനൽ പുരോഗമിക്കുന്നതിനിടെ സിമോണ്‍ ബൈൽസ് ബാഗുമെടുത്ത് ചേഞ്ച് റൂമിലേക്ക് പോയപ്പോൾ അരിയാകെ ജിംനാസ്റ്റിക് സെന്ററാകെ ഞെട്ടി

Tokyo 2020 Naomi Osaka to Simone Biles athletes struggling with mental stress in Olympics

ടോക്കിയോ: മാനസിക സമ്മര്‍ദം താങ്ങാനാവാതെയാണ് അമേരിക്കയുടെ സൂപ്പര്‍ ജിംനാസ്റ്റ് സിമോണ്‍ ബൈൽസ് ഒളിംപിക്‌സ് മത്സരം പൂര്‍ത്തിയാക്കാതെ പിന്മാറിയത്. ജപ്പാന്റെ നയോമി ഒസാക്കയും നാളുകളായി നേരിടുന്നതും ഇതേ പ്രശ്‌നം. ഇതോടെ താരങ്ങളെ കുഴക്കുന്ന മാനസിക ആരോഗ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കായികലോകത്തെങ്ങും.

Tokyo 2020 Naomi Osaka to Simone Biles athletes struggling with mental stress in Olympics

ടീം വോള്‍ട്ട് ഫൈനൽ പുരോഗമിക്കുന്നതിനിടെ സിമോണ്‍ ബൈൽസ് ബാഗുമെടുത്ത് ചേഞ്ച് റൂമിലേക്ക് പോയപ്പോൾ അരിയാകെ ജിംനാസ്റ്റിക് സെന്ററാകെ ഞെട്ടി. അഞ്ച് ഒളിംപിക് മെഡലുകൾക്കുടമയായ, ടോക്കിയോയിലും ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ബൈൽസ് മത്സരം പാതിയിൽ നിര്‍ത്തിപ്പോകുമെന്ന് ആരും സ്വപ്‌നത്തിൽപോലും ചിന്തിച്ചിരുന്നില്ല. പരിക്കെന്നായിരുന്നു ആദ്യ വാര്‍ത്തകൾ. എന്നാൽ ഏറെ നേരത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ബൈൽസ് തന്നെ തനിക്കെന്ത് പറ്റിയെന്ന് തുറന്നുപറഞ്ഞു. പിന്‍മാറ്റം മാനസിക സമ്മര്‍ദം കാരണമെന്ന് താരം വ്യക്തമാക്കി. 

ടോക്കിയോയിൽ ജപ്പാന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്നു നയോമി ഒസാക്ക. ഒളിംപിക് ദ്വീപം തെളിയിക്കാൻ ഈ ടെന്നീസ് താരത്തെ നിയോഗിച്ചതും അതുകൊണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകളുടെ അമിതഭാരം ഒസാക്കയ്‌ക്ക് താങ്ങാനായില്ല. മൂന്നാംറൗണ്ടിലെ പുറത്തായി. ആദ്യ ഒളിംപിക്‌സായതിനാൽ ഒരുപാട് സമ്മര്‍ദമുണ്ടായിരുന്നെന്നും അത് മറികടക്കാനായില്ലെന്നുമാണ് ഒസാക്കയുടെ പ്രതികരണം. 

Tokyo 2020 Naomi Osaka to Simone Biles athletes struggling with mental stress in Olympics

ഇതോടെ ഒളിംപിക്‌സിനെത്തുന്ന ഒരോ താരങ്ങളും എത്രത്തോളം സമ്മര്‍ദത്തിലൂടെയാണ് കടന്നത് പോകുന്നതെന്ന് വ്യക്തമായത്. ബൈൽസിനേയും ഒസാക്കയേയും ആശ്വസിപ്പിക്കുന്ന സന്ദേശങ്ങളാണ് എങ്ങും. താരങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച് രാജ്യങ്ങളും സംഘാടകരും ഗൗരവമായി ചിന്തിക്കണമെന്നും സൗകര്യങ്ങളൊരുക്കണമെന്നും മുൻതാരങ്ങളും ആരാധകരും ഒരുപോലെ പറയുന്നു.

ജിംനാസ്റ്റിക്സില്‍ അമേരിക്കക്ക് വന്‍ തിരിച്ചടി, സൂപ്പർ താരം സിമോൺ ബൈൽസ് പിൻമാറി

Tokyo 2020 Naomi Osaka to Simone Biles athletes struggling with mental stress in Olympics

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios