ബ്രസീല്‍-സ്‌പെയ്‌ന്‍: ഒളിംപിക് പുരുഷ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം

ലോക ഫുട്ബോളിലെ കരുത്തരായ രണ്ട് ടീമുകളാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ആതിഥേയരായ ബ്രസീലിനായിരുന്നു സ്വര്‍ണം.

Tokyo 2020 Mens football Brazil vs Spain Final preview

ടോക്കിയോ: ഒളിംപിക്‌സ് പുരുഷ ഫുട്ബോൾ ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീൽ ഇന്ന് ശക്തരായ സ്‌പെയ്‌നെ നേരിടും. വൈകിട്ട് അഞ്ച് മണിക്കാണ് കലാശപ്പോരിന് കിക്കോഫാവുക. 

ലോക ഫുട്ബോളിലെ കരുത്തരായ രണ്ട് ടീമുകളാണ് ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ആതിഥേയരായ ബ്രസീലിനായിരുന്നു സ്വര്‍ണം. തുടര്‍ച്ചയായി ഒളിംപിക് സ്വര്‍ണം നേടുന്ന അഞ്ചാമത്തെ മാത്രം ടീമെന്ന നേട്ടത്തിനരികെയാണ് കാനറികള്‍. അതേസമയം രണ്ടാം ഒളിംപിക് സ്വര്‍ണമാണ് സ്‌പെയ്‌ന്‍റെ ലക്ഷ്യം. 1992ലെ ബാഴ്‌സലോണ ഒളിംപിക്‌സില്‍ സ്‌പെയ്‌നായിരുന്നു ചാമ്പ്യന്‍മാര്‍.

കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വി മറക്കാന്‍ ടോക്കിയോയില്‍ ബ്രസീലിന് സ്വര്‍ണം വേണം. ഗോളടിച്ച് കൂട്ടുന്ന റിച്ചാര്‍ലിസണും ഗോള്‍ തടുത്ത് ഡാനി ആല്‍വസുമാണ് കാനറികളുടെ കരുത്ത്. പെഡ്രി, ഡാനി ഓള്‍മോ, എറിക് ഗാര്‍സ്യ, ഒയാസബാള്‍ തുടങ്ങി യൂറോ കപ്പില്‍ കളിച്ച ഒരുപിടി താരങ്ങളുമായാണ് സ്‌പെയ്‌ന്‍റെ വരവ്. തോല്‍വിയറിയാതെ ഫൈനിലെത്തിയ ഇവരില്‍ ആരാവും കലാശപ്പോരില്‍ സ്വര്‍ണ മെഡലണിയുക എന്ന
ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. 

വനിതകളില്‍ കാനഡ

വനിതാ ഫുട്ബോളിൽ കാനഡ സ്വർണം സ്വന്തമാക്കി. സ്വീഡനെ ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കാനഡ തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. വനിതാ ഫുട്ബോളിൽ അമേരിക്കയ്‌ക്കാണ് വെങ്കലം.

മെസി പിഎസ്‌ജിയിലേക്ക്? അഭ്യൂഹങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി പുതിയ റിപ്പോര്‍ട്ട്

ഒളിംപിക്‌സ് ഗോൾഫ്: അദിതി അശോകിന് നിര്‍ഭാഗ്യം, ചരിത്ര മെഡല്‍ നഷ്‌ടം

നീരജ് ഇന്നിറങ്ങുന്നു, ഫൈനലില്‍ പാകിസ്ഥാന്‍ താരത്തേയും മറികടക്കണം; ജാവലിന്‍ ത്രോയില്‍ മെഡല്‍ പ്രതീക്ഷ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios