ടോക്കിയോ ഒളിംപിക്‌സ്: ആരാവും 200 മീറ്റര്‍ വേഗരാജാവ്; പോരാട്ടം വൈകിട്ട്
100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസ് 200 മീറ്ററിൽ സ്വര്‍ണം ഉറപ്പിക്കുമോ എന്നതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്
ടോക്കിയോ: ഒളിംപിക്‌സില്‍ പുരുഷന്മാരുടെ 200 മീറ്റര്‍ ഫൈനൽ ഇന്ന് നടക്കും. വൈകിട്ട് 6.25നാണ് മത്സരം. കാനഡയുടെ ആന്ദ്രേ ഡി ഗ്രാസാണ് ശ്രദ്ധാകേന്ദ്രം. 100 മീറ്ററിൽ വെങ്കലത്തിലൊതുങ്ങിയ ഡി ഗ്രാസ് 200 മീറ്ററിൽ സ്വര്‍ണം ഉറപ്പിക്കുമോ എന്നതാണ് ആകാംക്ഷ സൃഷ്‌ടിക്കുന്നത്. വെല്ലുവിളിയായി മൂന്ന് അമേരിക്കൻ താരങ്ങളുണ്ട്. ഒപ്പം കാനഡയുടെ ആരോണ്‍ ബ്രൗണ്‍സും ഇറങ്ങും. അതേസമയം ജമൈക്കയിൽ നിന്ന് റഷീദ് ഡ്വയര്‍ മാത്രമേ ഫൈനലിനുള്ളൂ.
വനിതകളില്‍ എലെയ്‌ന്‍ കൊടുങ്കാറ്റ്
വനിതകളുടെ സ്പ്രിന്‍റിൽ ജമൈക്കന്‍ താരം എലെയ്‌ന്‍ തോംസൺ ചരിത്രനേട്ടം സ്വന്തമാക്കി. 21.53 സെക്കന്‍ഡിൽ 200 മീറ്റര്‍ പൂര്‍ത്തിയാക്കിയ എലെയ്‌ന്‍ സ്പ്രിന്‍റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിതയായി. റിയോയിലും ടോക്കിയോയിലും 100, 200 മീറ്ററുകളില്‍ ഒന്നാമതെത്തിയാണ് എലെയ്‌ന്‍ ചരിത്രം തിരുത്തിയത്.
അതേസമയം തന്‍റെ മത്സരത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവച്ചതിന് താരത്തെ ഇൻസ്റ്റഗ്രാം ബ്ലോക്ക് ചെയ്‌തു. എലെയ്‌ൻ തന്നെയാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത്. പകർപ്പവകാശ തർക്കത്തെ തുടർന്ന് രണ്ട് ദിവസത്തേക്ക് അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. പുതിയ പോസ്റ്റുകൾ ഇന്‍സ്റ്റഗ്രാമില്‍ ഇടാന്‍ ഇതോടെ കഴിയില്ല.
ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം
ഒളിംപിക്‌സ്: ലക്ഷ്യം ഫൈനലും ചരിത്രനേട്ടവും, വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്നിറങ്ങും
ലക്ഷ്യം പാരീസില്‍ സ്വര്‍ണം, കേരളത്തിലെ പിന്തുണയ്‌ക്ക് നന്ദി; പി വി സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട്
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona