ഷൂട്ടിംഗില്‍ ഇന്നും ഉന്നംപിഴച്ച് ഇന്ത്യ; പുരുഷ താരങ്ങളും ഫൈനലിലെത്താതെ പുറത്ത്

10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദീപക് കുമാറും ദിവ്യാൻഷ് സിങ് പൻവാറും യോഗ്യത റൗണ്ടിൽ പുറത്തായി. ദീപക് 26-ാം സ്ഥാനത്തും ദിവ്യാന്‍ഷ് 32-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്.

Tokyo 2020 Mens 10m air rifle Deepak Kumar Divyansh Singh Panwar not qualified into final

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ ഷൂട്ടിംഗിൽ ഇന്ത്യക്ക് ഇന്നും നിരാശയുടെ ദിനം. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദീപക് കുമാറും ദിവ്യാൻഷ് സിങ് പൻവാറും യോഗ്യത റൗണ്ടിൽ പുറത്തായി. ദീപക് 26-ാം സ്ഥാനത്തും ദിവ്യാന്‍ഷ് 32-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. രാവിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വനിതകള്‍ ഫൈനലിലെത്താതെ മടങ്ങിയിരുന്നു. യോഗ്യതാ റൗണ്ടിൽ മനു ഭാക്കര്‍ 12-ാം സ്ഥാനത്തും യശസ്വിനി ദേശ്വാള്‍ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്. തോക്കിലെ തകരാറാണ് മനുവിന് തിരിച്ചടിയായത്. 

വനിതാ ടെന്നീസ് ഡബിള്‍സില്‍ സാനിയ മിര്‍സ-അങ്കിത റെയ്‌ന സഖ്യം ഉക്രെയിന്‍ താരങ്ങളോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായതും ഇന്ത്യക്ക് തിരിച്ചടിയായി. അതേസമയം ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധു ജയത്തുടക്കം നേടി. ഇസ്രയേൽ താരം പൊളിക്കാര്‍പ്പോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോൽപ്പിച്ചു. സ്‌കോര്‍: 21-7, 21-10. പുരുഷന്‍മാരുടെ തുഴച്ചിലില്‍ അരവിന്ദ് സിംഗ്, അര്‍ജുന്‍ ലാല്‍ സഖ്യം സെമിയിലെത്തിയതും ഇന്ത്യക്ക് പ്രതീക്ഷയാണ്. 

ബോക്‌സിംഗിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. ഇന്ത്യൻസമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് തുടങ്ങുന്ന പോരാട്ടത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസാണ് മേരി കോമിന്റെ എതിരാളി. 

Tokyo 2020 Mens 10m air rifle Deepak Kumar Divyansh Singh Panwar not qualified into final

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios