ഒളിംപിക്സ്: ടോക്യോയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കർശന നിയന്ത്രണം; മറികടക്കാന്‍ വഴി തേടി മേരി കോം
കൊവിഡ് വ്യാപനത്തിന്‍റെ പേരിൽ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണമാണ് ടോക്യോയില്‍ ഏർപ്പെടുത്തിയിരിക്കുന്നത്
ദില്ലി: ഒളിംപിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്ക് ടോക്യോയില്‍ ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണം മറികടക്കാൻ മറുതന്ത്രവുമായി ബോക്സിംഗ് താരം മേരി കോം. ഇറ്റലിയിലെത്തി അവിടെ നിന്നാകും ടോക്യോയിലേക്ക് മേരി കോം പോവുക.
കൊവിഡ് വ്യാപനത്തിന്‍റെ പേരിൽ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കടുത്ത നിയന്ത്രണമാണ് ടോക്യോയില്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് മുതൽ എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തണം. ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം കർശന ക്വാറന്‍റീനിൽ കഴിയണം. ഈ സമയം മറ്റ് രാജ്യങ്ങളിലെ കളിക്കാരുമായി ഇടപഴകരുത്, അവർക്കൊപ്പം പരിശീലിക്കരുത് എന്നിങ്ങനെ നീളുന്നു നിയന്ത്രണങ്ങള്‍.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴകാൻ പാടില്ലെന്ന നിബന്ധനയുള്ളതിനാൽ പരിശീലന വേദികളിലേക്ക് പോലും താരങ്ങള്‍ക്ക് എത്താനാകില്ല. ഈ നിയന്ത്രണങ്ങളാണ് മേരി കോമിനെ ചൊടിപ്പിച്ചത്. തുടർച്ചയായി നടത്തിവരുന്ന പരിശീലനം മൂന്ന് ദിവസം മുടക്കേണ്ടി വന്നാൽ പ്രകടനത്തെ ബാധിക്കുമെന്ന് മേരി കോം പറയുന്നു. ഇതിനെ മറികടക്കാനായാണ് ഇറ്റലിയിലേക്ക് പോകുന്നത്. അവിടെയെത്തി പരിശീലനം തുടരും. പിന്നാലെ ടോക്യോയിലേക്ക് പറക്കും. ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് ടോക്യോയിൽ വലിയ നിയന്ത്രണങ്ങളില്ല. നിലവിൽ പൂനെ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിലാണ് 38കാരിയായ മേരി കോം.
ഇന്ത്യയിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ ഇളവ് ആവശ്യപ്പെട്ടെങ്കിലും ഒളിംപിക് സംഘാടക സമിതി അനുവദിച്ചിട്ടില്ല. മത്സരത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമേ ഗെയിംസ് വില്ലേജിലേക്ക് പ്രവേശിക്കാന്‍ പറ്റൂ.
കൂടുതല്‍ ഒളിംപിക്സ് വാർത്തകള്‍
കമൽപ്രീത് കൗറിനെതിരെ ആക്ഷേപവുമായി സീമ പൂനിയ; ഒളിംപിക്സിന് മുന്‍പ് വിവാദം
ടോക്യോ ഒളിംപിക്സ്: പരിക്ക് മാറിയില്ല, സിമോണ ഹാലെപ് പിന്‍മാറി
ഒളിമ്പിക്സ് യോഗ്യത നേടിയ സാജൻ പ്രകാശിന് അഭിനന്ദനവുമായി മോഹൻലാൽ
മലയാളി നീന്തൽ താരം സജൻ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത
ശ്രീജേഷിന്‍റെ സാന്നിധ്യം ടോക്യോയില്‍ മുതല്‍ക്കൂട്ട്; പ്രശംസയുമായി മൻപ്രീത് സിങ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona