മോശം പ്രകടനം; ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ അന്നു റാണി ഫൈനലിലെത്താതെ പുറത്ത്

ജാവലിന്‍ ത്രോയില്‍ പുരുഷ വിഭാഗത്തില്‍ നീരജ് ചോപ്രയുടെ മത്സരത്തിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍

Tokyo 2020 Indias Annu Rani misses final of womens javelin throw

ടോക്കിയോ: ഒളിംപിക്‌സ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണി ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് എയില്‍ 54.04 മീറ്റർ ദൂരമെറിഞ്ഞ അന്നു റാണി 14-ാം സ്ഥാനത്താണ് എത്തിയത്. ആദ്യ ത്രോയില്‍ 50.35 മീറ്ററും രണ്ടാം ശ്രമത്തില്‍ 53.19 മീറ്ററും മാത്രമേ കണ്ടെത്താനായുള്ളൂ. ഓട്ടോമാറ്റിക് ക്വാളിഫിക്കേഷന്‍ മാര്‍ക്ക് 63 മീറ്ററായിരുന്നു. മാത്രമല്ല, ഈ വര്‍ഷാദ്യം ഫെഡറേഷന്‍ കപ്പില്‍ 63.24 മീറ്റര്‍ എറിഞ്ഞ പ്രകടനത്തിന്‍റെ അടുത്തെത്താന്‍ പോലും 28കാരിയായ അന്നുവിനായില്ല. 

ജാവലിന്‍ ത്രോയില്‍ പുരുഷ വിഭാഗത്തില്‍ നീരജ് ചോപ്രയുടെ മത്സരത്തിലാണ് ഇനി ഇന്ത്യന്‍ പ്രതീക്ഷകള്‍. മത്സരം ബുധനാഴ്‌ച നടക്കും.  

പുരുഷ ഹോക്കിയിലും ഫൈനലിനില്ല

പുരുഷ ഹോക്കി സെമിയില്‍ അതിശക്തരായ ബെല്‍ജിയത്തോട് ഇന്ത്യ കീഴടങ്ങി. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തിന്‍റെ ജയം. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് നേടി. മത്സരത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ മൂന്ന് ഗോളുകള്‍ പിറന്നു. രണ്ടാം മിനുറ്റില്‍ ഫാനി ലുയ്‌പെര്‍ട്ട് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഇന്ത്യ ശക്തമായി തിരിച്ചെത്തുന്നതാണ് പിന്നീട് കണ്ടത്. ഏഴാം മിനുറ്റില്‍ ഹര്‍മന്‍പ്രീതിലൂടെയും എട്ടാം മിനുറ്റില്‍ മന്ദീപിലൂടേയും ഇന്ത്യ ലീഡ് പിടിച്ചു. ടോക്കിയോയില്‍ ഹര്‍മന്‍പ്രീതിന്‍റെ അഞ്ചാം ഗോളായിരുന്നു ഇത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹെന്‍‌ഡ്രിക്‌സ് ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍-2-2. 

അവസാന ക്വാര്‍ട്ടറില്‍ മൂന്ന് ഗോളുകളുമായി ബെല്‍ജിയം ഇന്ത്യയെ അനായാസം കീഴടക്കി. ഇരട്ട ഗോളുമായി ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ 4-2ന് മുന്നിലെത്തിച്ചു. ഹെന്‍ഡ്രിക്‌സ് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതോടെ ടൂര്‍ണമെന്‍റില്‍ താരത്തിന് 14 ഗോളുകളായി. ഒടുവില്‍ ഡൊമിനിക്വേയും ലക്ഷ്യം കണ്ടതോടെ 5-2ന് ബെല്‍ജിയം വിജയിക്കുകയായിരുന്നു. ഇനി ഇന്ത്യക്ക് ലൂസേഴ്‌സ് ഫൈനല്‍ അവശേഷിക്കുന്നുണ്ട്. ഓസ്‌ട്രേലിയ-ജര്‍മനി സെമിയില്‍ തോല്‍ക്കുന്നവരുമായാണ് പോരാട്ടം. 

ഒളിംപിക്‌സ് ഹോക്കി: സെമിയില്‍ ബെല്‍ജിയത്തിനെതിരെ ഇന്ത്യക്ക് തോല്‍വി

ടീം പൊരുതി, ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗം; പുരുഷ ഹോക്കി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

Tokyo 2020 Indias Annu Rani misses final of womens javelin throw

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios