ഒളിംപിക്‌സ്: അമേരിക്കന്‍ ജിംനാസ്റ്റ് സിമോൺ ബൈൽസ് രണ്ട് ഫൈനലില്‍ നിന്ന് കൂടി പിന്മാറി
2016ലെ റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.
ടോക്കിയോ: ഒളിംപിക്‌സില്‍ അമേരിക്കയുടെ സൂപ്പര്‍ ജിംനാസ്റ്റ് സിമോൺ ബൈൽസ് രണ്ടിനങ്ങളിലെ ഫൈനലുകളില്‍ നിന്ന് കൂടി പിന്മാറി. വോള്‍ട്ടിലും അൺഈവന്‍ ബാര്‍സിലും മത്സരിക്കില്ലെന്ന് അമേരിക്കന്‍ സൂപ്പര്‍ താരം വ്യക്തമാക്കി. അവസാന രണ്ട് ഫൈനലിൽ 24കാരിയായ താരം ഇറങ്ങുമോയെന്ന കാര്യം സംശയമാണ്. ബൈൽസിന്‍റെ മാനസികാരോഗ്യം ഡോക്‌ടര്‍മാര്‍ വിലയിരുത്തുന്നതായി അമേരിക്കന്‍ ടീം അറിയിച്ചു.
നേരത്തെ വനിതാ ടീം ഫൈനലില്‍ നിന്നും വ്യക്തിഗത ഓള്‍റൗണ്ട് ഫൈനലിൽ നിന്നും സിമോണ്‍ ബൈല്‍സ് പിൻമാറിയിരുന്നു. ടീം ഫൈനൽ പുരോഗമിക്കുന്നതിനിടെ താരം ബാഗുമെടുത്ത് ചേഞ്ച് റൂമിലേക്ക് പോവുകയായിരുന്നു. പരിക്കെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നതെങ്കിലും പിന്‍മാറ്റം മാനസിക സമ്മര്‍ദം കാരണമാണെന്ന് ബൈല്‍സ് തന്നെ പിന്നീട് വ്യക്തമാക്കി.
2016ലെ റിയോ ഒളിംപിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് സിമോണ്‍ ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു. ടോക്കിയോയിലും ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ജിംനാസ്റ്റായ ബൈൽസ് മത്സരം പാതിയിൽ നിര്‍ത്തിപ്പോകുമെന്ന് ആരും സ്വപ്‌നത്തിൽപോലും ചിന്തിച്ചിരുന്നില്ല.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ മാനസിക സമ്മര്‍ദം ഇതോടെ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ടോക്കിയോയിൽ ഒരുപിടി വന്‍ താരങ്ങള്‍ക്ക് ഇതിനകം കാലിടറി. ജപ്പാന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ടെന്നീസ് താരം നയോമി ഒസാക്ക മൂന്നാം റൗണ്ടില്‍ പുറത്തായത് ഒരു ഉദാഹരണം. ആദ്യ ഒളിംപിക്‌സായതിനാൽ ഒരുപാട് സമ്മര്‍ദമുണ്ടായിരുന്നെന്നും അത് മറികടക്കാനായില്ലെന്നുമാണ് ഒസാക്കയുടെ പ്രതികരണം.
മലയാളി താരം ശ്രീശങ്കര്‍ ലോംഗ് ജംപിനിറങ്ങുന്നു; ലക്ഷ്യം ആദ്യ പന്ത്രണ്ടില്‍ ഒരിടം
ബോള്‍ട്ടിന് ശേഷം ആര്..? ലോകത്തെ വേഗക്കാരനെ നാളെ അറിയാം
കണ്ണുകള്‍ പി വി സിന്ധുവില്‍, ഇന്ന് സെമി; എതിരാളി ലോക ഒന്നാം നമ്പര്‍ താരം
പ്രതീക്ഷയിലേക്ക് ഒരേറ്; ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
അതാനു ദാസ് പുറത്ത്; ഒളിംപിക്‌സ് അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്‌തമിച്ചു
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona