ടോക്കിയോ ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ സൗരഭ് ചൗധരി ഫൈനലില്‍; മത്സരം അല്‍പസമയത്തിനകം
സൗരഭിന് 600ല്‍ 586 പോയിന്‍റ് ലഭിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്.
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സൗരഭ് ചൗധരി ഫൈനലില്‍. സൗരഭിന് 600ല്‍ 586 പോയിന്‍റ് ലഭിച്ചു. യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയാണ് സൗരഭ് കലാശപ്പോരിന് യോഗ്യനായത്. ലോക രണ്ടാം നമ്പര്‍ താരമാണ്. അതേസമയം അഭിഷേക് വര്‍മ ഫൈനലിലെത്താതെ പുറത്തായി. ഫൈനല്‍ ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്ക് തുടങ്ങും.
വനിതാ ഷൂട്ടിംഗില്‍ നിരാശ
ഷൂട്ടിംഗില്‍ ഇന്ത്യയുടെ തുടക്കം നിരാശയോടെയായി. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്താതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ ഇളവേനിൽ വാളരിവന്‍ 16 ഉം അപുർവി ചന്ദേല 36 ഉം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ വിജയിച്ച് ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി. ചൈനയുടെ യാങ് കിയാന്‍ സ്വര്‍ണവും റഷ്യന്‍ താരം വെള്ളിയും സ്വിസ് താരം വെങ്കലവും നേടി.
മിന്നും സേവുകള്‍, രക്ഷകനായി ശ്രീജേഷ്; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തുടക്കം
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona