ഒളിംപിക്‌സില്‍ ദീപിക കുമാരിക്കും മടക്കം; ദക്ഷിണ കൊറിയന്‍ താരത്തോട് തോറ്റു

അമ്പെയ്‌ത്തില്‍ അതാനു ദാസിന്‍റെ മത്സരം മാത്രമാണ് ഇനി ഇന്ത്യന്‍ താരങ്ങളില്‍ അവശേഷിക്കുന്നത്

Tokyo 2020 Archery Womens Individual quarterfinal Deepika Kumari lose to An San

ടോക്കിയോ: ഒളിംപി‌ക്‌സില്‍ വനിതകളുടെ അമ്പെയ്‌ത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ ദീപിക കുമാരി പുറത്ത്. ക്വാര്‍ട്ടറില്‍ തെക്കന്‍ കൊറിയയുടെ ആന്‍ സാനിനോട് തോറ്റു. ടോക്കിയോയില്‍ രണ്ട് സ്വര്‍ണം നേടിയ താരമാണ് സാന്‍. അമ്പെയ്‌ത്തില്‍ അതാനു ദാസിന്‍റെ മത്സരം മാത്രമാണ് ഇനി ഇന്ത്യന്‍ താരങ്ങളില്‍ അവശേഷിക്കുന്നത്. അതാനുവിന്‍റെ മത്സരങ്ങള്‍ നാളെ പൂര്‍ത്തിയാകും. 

രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

വനിത ഹോക്കിയില്‍ ആശ്വാസം

ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ജീവന്‍മരണ പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചു. അയര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് റാണി രാംപാലും സംഘവും തോല്‍പിച്ചത്. ഇന്ത്യയുടെ വിജയഗോള്‍ അവസാന ക്വാര്‍ട്ടറില്‍ 57-ാം മിനുറ്റില്‍ നവ്‌നീത് കൗറിലൂടെ പിറന്നു. ഇക്കുറി ഇന്ത്യന്‍ വനിതകളുടെ ആദ്യ ജയമാണിത്. നേരത്തെ നെതര്‍ലന്‍ഡ്‌സിനോടും ജര്‍മനിയോടും ബ്രിട്ടനോടും പരാജയപ്പെട്ടിരുന്നു. ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ടീമിനായി. 

വീണ്ടും ഉന്നംപിഴച്ച് ഷൂട്ടിംഗ് 

ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശയുടെ ദിനമാണിത്. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ. 

Tokyo 2020 Archery Womens Individual quarterfinal Deepika Kumari lose to An San

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios