ഒടുവില്‍ മന്‍പ്രീത് വാക്കുപാലിച്ചു, വിവാഹ സമ്മാനമായി ഭാര്യക്ക് ഒളിംപിക് മെഡല്‍

മന്‍പ്രീതുമായി വിഡിയോ കോള്‍ ചെയ്യുന്നതിനറെ ചിത്രവും ഇള പങ്കുവച്ചു. ഇരുവരുടെയും വിവാഹം ഡിസംബര്‍ രണ്ടിനാണ് നടന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു വിവാഹം.

 

This medal is Manpreet Singh's marriage gift to wife  Illi Najwa Saddique

ടോക്യോ: ഇന്ത്യന്‍ ടീം ചരിത്രനേട്ടം സ്വന്തമാക്കുമ്പോള്‍, നായകന്‍ മന്‍പ്രീത് സിംഗ് തനിക്ക് നൽകിയ വാക്ക് പാലിച്ചതിന്‍റെ സന്തോഷത്തിലാണ് ഭാര്യ. ഒളിംപിക് മെഡൽ വിവാഹ സമ്മാനമായി നൽകുമെന്ന വാക്ക് പാലിച്ചതായി ഇലി സാദിഖ് ട്വീറ്റ് ചെയ്തു.

മന്‍പ്രീതുമായി വിഡിയോ കോള്‍ ചെയ്യുന്നതിനറെ ചിത്രവും ഇള പങ്കുവച്ചു. ഇരുവരുടെയും വിവാഹം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് നടന്നത്. ഒമ്പത് വര്‍ഷത്തെ പ്രണയത്തിന്‍റെ തുടര്‍ച്ചയായിട്ടായിരുന്നു വിവാഹം.

2012ല്‍ മലേഷ്യയിൽ നടന്ന സുൽത്താന്‍ ഓഫ് ജോഹര്‍ ട്രോഫിക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. മലേഷ്യയിലെ സ്വകാര്യ സര്‍വ്വകലാശാലയിൽ ജീവനക്കാരിയാണ് ഇലി സാദ്ദിഖ്.

Latest Videos
Follow Us:
Download App:
  • android
  • ios