തിരുവനന്തപുരം ഒരുങ്ങി! പോര് തേയില തോട്ടത്തിൽ, ജയിച്ചാൽ ഒളിമ്പിക്സിലേക്ക്, ദുർഘടമായ വഴികള്‍ താണ്ടിയാൽ വിജയം

ഒരു തേയില തോട്ടത്തിനുള്ളിൽ ട്രാക്കുണ്ടാക്കി രാജ്യാന്തര മത്സരം നടത്തുന്നത് ഇതാദ്യമാണ്. ദുർഘടമായ വഴികള്‍ സാഹസികമായി ചവിട്ടികയറി ആദ്യമെത്തുന്ന താരങ്ങള്‍ ഒളിമ്പിക്സ് യോഗ്യത നേടും. 

Thiruvananthapuram set host asian mountain bike championship Olympics hope btb

തിരുവനന്തപുരം: രാജ്യം ആദ്യമായി വേദിയൊരുക്കുന്ന ഏഷ്യൻ മൗണ്ടേണ്‍ സൈക്കിളിംഗ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങി തലസ്ഥാനം. പൊൻമുടിയിൽ തയ്യാറാക്കിയ ട്രാക്ക് രാജ്യന്തര നിലവാരമുള്ളതാണെന്ന് അന്താരാഷ്ട്ര സൈക്കിളിംഗ് യൂണിയൻ ചീഫ് ജേർമി ക്രിസ്മസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് മാസമെടുത്താണ് മെർക്കിസ്റ്റണ്‍ എസ്റ്റേറ്റിൽ മൗണ്ടേണ്‍ സൈക്കിംഗിനായി നാല് കിലോമീറ്ററുള്ള ട്രാക്ക് തയ്യാറാക്കിയത്.

ഒരു തേയില തോട്ടത്തിനുള്ളിൽ ട്രാക്കുണ്ടാക്കി രാജ്യാന്തര മത്സരം നടത്തുന്നത് ഇതാദ്യമാണ്. ദുർഘടമായ വഴികള്‍ സാഹസികമായി ചവിട്ടികയറി ആദ്യമെത്തുന്ന താരങ്ങള്‍ ഒളിമ്പിക്സ് യോഗ്യത നേടും. 20 രാജ്യങ്ങളിൽ നിന്നായി 250ലധികം കായിക താരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ചൈനയാണ് നിലവിലെ ജേതാക്കള്‍. മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴുയുണ്ട്. മഴ മത്സരത്തിന് തടസമാവില്ലെന്നാണ് സംഘാടകർ ഉറപ്പ് നല്‍കുന്നത്. ഒക്ടോബര്‍ 26 മുതല്‍ 29 വരെയാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.

ചാംപ്യന്‍ഷിപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 31 അംഗ ടീമില്‍ 20 പുരുഷ റൈഡര്‍മാരും 11 വനിതാ റൈഡര്‍മാരുമാണുള്ളത്. കര്‍ണാടകയില്‍ നിന്നുള്ള കിരണ്‍കുമാര്‍ രാജുവും പട്യാല നാഷണല്‍ സെന്റര്‍ ഓഫ് എക്സലന്‍സില്‍ നിന്നുള്ള പൂനം റാണയുമാണ് ടീമിന്റെ പരിശീലകര്‍.  അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിനും അഡ്വഞ്ചര്‍ ടൂറിസത്തിനും കേരളം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ കേരളത്തെ ലോക കായിക ഭൂപടത്തില്‍ അടയാളപ്പെടുത്തുന്ന ചാംപ്യന്‍ഷിപ് സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ഒളിംപിക് യോഗ്യതാ മത്സരമായതിനാല്‍ ചാംപ്യന്‍ഷിപ്പിന് വലിയ പ്രാധാന്യമുണ്ടെന്ന് ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഓംകാര്‍ സിംഗ് പറഞ്ഞു. 20 രാജ്യങ്ങളില്‍ നിന്നായി 250ലേറെ റൈഡര്‍മാര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം രാജ്യങ്ങളും കായിക താരങ്ങളും ചാംപ്യന്‍ഷിപ്പിനെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

'പഴയ പോലെ തോന്നിയ രീതിയിൽ ആര്‍ക്കും ചാനലില്‍ പോകാനാവില്ല'; അടുത്ത ആഴ്ച മുതല്‍ ചർച്ചകളിലുണ്ടാകുമെന്ന് ഷെഫീർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios