മൂന്ന് പതിറ്റാണ്ടിന്‍റെ ശൗര്യം ഇനി റിങിലില്ല; ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടര്‍ടേക്കര്‍ വിരമിച്ചു
റസലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് രംഗത്തെ അതികായകന്‍മാരായ ഡബ്ല്യുഡബ്ല്യുഇയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് അണ്ടര്‍ടേക്കര്‍
ന്യൂയോര്‍ക്ക്: ഡബ്ല്യുഡബ്ല്യുഇ ആരാധകരെ മൂന്ന് പതിറ്റാണ്ടുകാലം ത്രസിപ്പിച്ച ഇതിഹാസ താരം അണ്ടര്‍ടേക്കര്‍(മാര്‍ക് വില്യം കലവെ) റിങ്ങില്‍ നിന്ന് പടിയിറങ്ങി. 30 വര്‍ഷം നീണ്ട ഐതിഹാസിക കരിയറിനൊടുവിലാണ് അമ്പത്തിയഞ്ച് വയസുകാരനായ സൂപ്പര്‍ താരം വിരമിച്ചത്.
റസലിംഗ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് രംഗത്തെ അതികായകന്‍മാരായ ഡബ്ല്യുഡബ്ല്യുഇയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് അണ്ടര്‍ടേക്കര്‍. 1965ല്‍ അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു മാര്‍ക് വില്യം കലവെയുടെ ജനനം. 1990ല്‍ സര്‍വൈവര്‍ സീരിലൂടെ ഡബ്ല്യുഡബ്ല്യുഇയുടെ വിഖ്യാത റിങില്‍ അരങ്ങേറി. റിങില്‍ അണ്ടര്‍ടേക്കര്‍ എന്നായിരുന്നു വിളിപ്പേര്. ഏഴ് തവണ ലോക ചാമ്പ്യനായപ്പോള്‍ ആറ് തവണ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് നേട്ടവും പേരിലായി.
ഈ വര്‍ഷം ജൂണ്‍ 21ന് വിരമിക്കല്‍ തീരുമാനം അണ്ടര്‍ടേക്കര്‍ ആരാധകരെ അറിയിച്ചിരുന്നു. കരിയറിലെ അവസാന അങ്കത്തിനൊടുവില്‍ ആരാധകര്‍ക്ക് നന്ദിയറിയിച്ച് ട്വിറ്ററില്‍ അണ്ടര്‍ടേക്കര്‍ രംഗത്തെത്തി. ഇതിഹാസ താരത്തിന് ആരാധകര്‍ക്ക് പുറമെ ഡബ്ല്യുഡബ്ല്യുഇ സഹതാരങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ആശംസകളുമായെത്തി.
റെയ്‌നയുടെ 34-ാം പിറന്നാള്‍ സമ്മാനം; 34 സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുടിവെള്ള, ശൗചാലയ സൗകര്യം