ആദ്യം ജീവിതഭാരമുയര്‍ത്തി, ഒടുവില്‍ കോമണ്‍വെല്‍ത്തില്‍ ഇന്ത്യയുടെ വിജയഭാരവുമയര്‍ത്തി സങ്കേത് സാര്‍ഗര്‍
മഞ്ഞളിനും പഞ്ചസാരക്കും പേര് കേട്ട നാടാണ് സാങ്ക്ളി. പിന്നെ പെരുമ വെയ്റ്റ് ലിഫ്റ്റിംഗിലാണ്. അത് തന്നെ തെരഞ്ഞെടുക്കാൻ മക്കളായ സങ്കേതിനോടും കജോളിനോടും മഹാദേവ് പറഞ്ഞു. അവരെ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ദിഗ്‍വിജയ് വെയ്റ്റ് ലിഫ്റ്റിംഗ് അക്കാദമിയിൽ എത്തിച്ചു.
മുംബൈ: ഇല്ലായ്മകളോട് പൊരുതി മുന്നേറിയാണ് സാങ്കേത് സാര്‍ഗര്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയത്. മഹാദേവ് സാര്‍ഗര്‍ എന്ന ഒരച്ഛന്‍റെ പ്രയത്നവും ഈ വിജയകഥയ്ക്ക് പിന്നിലുണ്ട്. മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ നഗരമായ സാങ്ക്ളി യിലെ ഒരു കൊച്ചു ചായക്കടയിലിരുന്ന് ഒരച്ഛൻ കണ്ട വലിയ സ്വപ്നങ്ങളിലൊന്നാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളിത്തിളക്കത്തില്‍ എത്തി നില്‍ക്കുന്നത്. റോഡിയോയിൽ സ്ഥിരമായി കായിക മത്സരങ്ങളുടെ കമന്‍ററി കേൾക്കുമായിരുന്ന മഹാദേവ് സാര്‍ഗര്‍ എന്നെങ്കിലും തന്‍റെ മക്കളുടെ മത്സരവും ഇതിലൂടെ കേൾക്കാമെന്ന് കൊതിച്ചിരുന്നു.
മഞ്ഞളിനും പഞ്ചസാരക്കും പേര് കേട്ട നാടാണ് സാങ്ക്ളി. പിന്നെ പെരുമ വെയ്റ്റ് ലിഫ്റ്റിംഗിലാണ്. അത് തന്നെ തെരഞ്ഞെടുക്കാൻ മക്കളായ സങ്കേതിനോടും കജോളിനോടും മഹാദേവ് സാര്‍ഗര്‍ പറഞ്ഞു. അവരെ നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ദിഗ്‍വിജയ് വെയ്റ്റ് ലിഫ്റ്റിംഗ് അക്കാദമിയിൽ മഹാദേവ് എത്തിച്ചു. പരിശീലകനോടുള്ള മഹാദേവിന്‍റെ അഭ്യര്‍ത്ഥന ഇങ്ങനെയായിരുന്നു. മക്കളുടെ പരിശീലനത്തിന് ഒട്ടും കുറവുണ്ടാകരുത്. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അതിനുള്ള തുക താൻ എത്തിക്കും.
കോമൺവെൽത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; സങ്കേത് സാര്‍ഗറിന് വെള്ളി
അച്ഛന്‍റെ പ്രതീക്ഷകൾ സങ്കേത് സാര്‍ഗര്‍ തെറ്റിച്ചില്ല. എല്ലാ ടൂര്‍ണമെന്‍റുകളിലും മിന്നും പ്രകടനം. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം. പിന്നെ കോമണ്‍വെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗിനായി താഷ്ക്കന്‍റിലേക്ക്. അവിടെ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. കോമണ്‍വെൽത്ത് യോഗ്യതയും.ഒടുവില്‍ ബര്‍മിംങ്ഹാമിലും ചരിത്രമെഴുതി വെള്ളിത്തിളക്കം.
കോലാപ്പൂര്‍ ശിവാജി യൂണിവേഴ്സിറ്റിയിൽ ചരിത്ര വിദ്യാര്‍ത്ഥിയായ സങ്കേത് ഇന്ത്യൻ കായിക ചരിത്രത്തിൽ തന്‍റെ പേരും എഴുതിച്ചേര്‍ത്ത് കഴിഞ്ഞു. ഇനി ലക്ഷ്യം പാരീസ് ഒളിംപിക്സാണ്. മഹാദേവ് സാര്‍ഗറിന്‍റെയും രാജ്യത്തിന്‍റെയും ആ സ്വപ്നവും സങ്കേത് സഫലീകരിക്കുന്നതിനായി കാത്തിരിക്കാം.