Asianet News MalayalamAsianet News Malayalam

24 ഗ്രാന്‍ഡ് സ്ലാം, 92 സിംഗിള്‍സ്! ഐതിഹാസിക ടെന്നിസ് കരിയര്‍ അവസാനിപ്പിച്ച് റാഫേല്‍ നദാല്‍

ഈ വര്‍ഷമാദ്യം പാരീസ് ഒളിംപിക്‌സിന് ശേഷം ആദ്യമായിട്ടാണ് നദാല്‍ ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്.

tennis legend rafael nadal announces retirement from career
Author
First Published Oct 10, 2024, 3:51 PM IST | Last Updated Oct 10, 2024, 3:51 PM IST

മാഡ്രിഡ്: ടെന്നിസ് മതിയാക്കി സ്പാനിഷ് ഇതിഹാസതാരം റാഫേല്‍ നദാല്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 38കാരനായ നദാല്‍ വിരമിക്കല്‍ പ്രഖ്യാപനം അറിയിച്ചത്. 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള എക്കാലത്തേയും മികച്ച ടെന്നിസ് താരങ്ങളില്‍ ഒരാളായിട്ടാണ് അറിയപ്പെടുന്നത്. കളിമണ്‍ കോര്‍ട്ടില്‍ നദാല്‍ ആധിപത്യം കാണിച്ചിരുന്നത്. ഫ്രഞ്ച് ഓപ്പണില്‍ മാത്രം 14 കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കി. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ആയിരിക്കും നദാലിന്റെ അവസാന ടൂര്‍ണമെന്റ്. നവംബര്‍ 19 മുതല്‍ 21 വരെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍, നെതര്‍ലാന്‍ഡിനെ നേരിടും. പരിക്കില്‍ നിന്ന് മോചിതനായ നദാലിനെ സ്പാനിഷ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഈ വര്‍ഷമാദ്യം പാരീസ് ഒളിംപിക്‌സിന് ശേഷം ആദ്യമായിട്ടാണ് നദാല്‍ ടെന്നിസ് കോര്‍ട്ടില്‍ തിരിച്ചെത്തുന്നത്. 2004ല്‍ സ്പെയ്‌നിന് ഡേവിസ് കപ്പ് കിരീടം സമ്മാനിച്ചുകൊണ്ടാണ് നദാല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ അനുഭവം തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ അദ്ദേഹം പരാമര്‍ശിച്ചു. 14 ഫ്രഞ്ച് ഓപ്പണ്‍ കൂടാതെ നാല് തവണ യുഎസ് ഓപ്പണും ജയിച്ചു നദാല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡണിലും രണ്ട് കിരീടങ്ങള്‍ വീതമുണ്ട് നദാലിന്. 2008ല്‍ ഒളിംപിക്‌സ് ചാംപ്യന്‍കൂടിയായി നദാല്‍.

36 മാസ്റ്റേഴ്സ് കിരീടങ്ങളും ഒരു ഒളിംപിക് സ്വര്‍ണ മെഡലും ഉള്‍പ്പെടെ ആകെ 92 എടിപി സിംഗിള്‍സ് കിരീടങ്ങളും നദാലിന്റെ പേരിലുണ്ട്. സിംഗിള്‍സില്‍ കരിയര്‍ ഗോള്‍ഡന്‍ സ്ലാം പൂര്‍ത്തിയാക്കിയ മൂന്ന് പുരുഷന്മാരുടെ ടെന്നീസ് ചരിത്രത്തില്‍ ഒരാളെന്ന അതുല്യ റെക്കോര്‍ഡും നദാലിന്റെ പേരിലാണ്. സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ വീഡിയോയിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ വാര്‍ത്ത പ്രഖ്യാപിച്ചത്. ''ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. തീരുമാനമെടുക്കാന്‍ എനിക്ക് കുറച്ച് സമയമെടുത്തു. എന്നാല്‍ ഈ ജീവിതത്തില്‍ എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്.'' നദാല്‍ വീഡിയോയില്‍ നദാല്‍ പറഞ്ഞു. വീഡിയോ കാണാം...

2024 തന്റെ പര്യടനത്തിലെ അവസാന വര്‍ഷമായിരിക്കുമെന്ന് നേരത്തെ സൂചന നല്‍കിയിരുന്നു. അവസാനമായി പാരീസ് ഒളിംപിക്‌സില്‍ അദ്ദേഹം രണ്ടാം റൗണ്ടില്‍ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios