'എന്നാൽ ഉത്തരം പറയുകയല്ലേ'... ഒളിംപിക്‌സ് മെഗാ ക്വിസ്സിൽ പങ്കെടുക്കൂ, സ്വപ്ന സമ്മാനം നേടൂ
എല്ലാ ദിവസവും നടക്കുന്ന ഈ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും.എന്നാൽ പിന്നെ കാത്തിരിക്കേണ്ട, ഉത്തരം പറഞ്ഞു തുടങ്ങിക്കോളു.
ടോക്കിയോ: ഒളിംപിക്സിന് തിരി തെളിയാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ 126 പേരടങ്ങുന്ന കായിക സംഘത്തിലാണ് 130 കോടി ഇന്ത്യൻ പ്രതീക്ഷകൾ. ഒളിംപിക്സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇത്തവണ ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നത്.
അതിൽ പരിചയസമ്പന്നർ മാത്രമല്ല, ഫെൻസിംഗിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി ഒളിമ്പിക്സ് യോഗ്യത നേടുന്ന ഭവാനി ദേവിയെയും സെയിലിംഗിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി യോഗ്യത നേടുന്ന വനിതാ താരമായ നേത്ര കുമനനെയും പോലുള്ള പുതുമുഖങ്ങമുണ്ട്.
ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്സിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും(സായ്) ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനും(ഐഒഎ) കൈകോർത്ത് റോഡ് ടു ടോക്കിയോ എന്ന പേരിൽ ഒരു ക്വിസ് മത്സരം നടത്തുകയാണ്. ഒളിംപിക്സിന്റെ ചരിത്രവും വർത്തമാനവും കായികതാരങ്ങളുടെ വാഴ്ചയും വീഴ്ചയു റെക്കോർഡുകളും ഇന്ത്യൻ കായികതാരങ്ങളുടെ പ്രകടനവുമെല്ലാം ഇവിടെ നിങ്ങളുടെ മുന്നിൽ ചോദ്യങ്ങളായി വരും.
എല്ലാ ദിവസവും നടക്കുന്ന ഈ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് ടോക്യോ ഒളിമ്പിക്‌സില്‍ മത്സരിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ജേഴ്‌സി ഐഒഎ സമ്മാനിക്കും.എന്നാൽ പിന്നെ കാത്തിരിക്കേണ്ട, ഉത്തരം പറഞ്ഞു തുടങ്ങിക്കോളു. സമൂഹമമാധ്യമങ്ങളിലെ നിങ്ങളുടെ കൂട്ടുകാരെയും ഇതിൽ പങ്കാളിയാക്കാൻ നിങ്ങൾക്കാവും. ഒളിംപിക്സ് ക്വിസിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.